farmer

ഗാവ്, ഗരീബ്, കിസാൻ (ഗ്രാമം, ദരിദ്രർ, കർഷകർ)- ഇവ മൂന്നുമാണ് സർക്കാരിന്റെ എല്ലാ നയങ്ങളുടെയും കേന്ദസ്ഥാനത്ത്

- നിർമ്മല സീതാരാമൻ,​ ധനമന്ത്രി

കൃഷി

1. കാർഷിക വിഹിതം. മുൻ സാമ്പത്തിക വർഷത്തേക്കാൾ 74 ശതമാനം അധികം. കാർഷിക അടിസ്ഥാന സൗകര്യ മേഖലയിൽ വലിയതോതിൽ നിക്ഷേപം

2. മൂല്യവർദ്ധനയ്‌ക്ക് ഉൾപ്പെടെ സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കും. കർഷകരെ കടക്കെണിയിൽ നിന്ന് രക്ഷപ്പെടുത്താനും വരുമാനം ഇരട്ടിയാക്കാനും സീറോ ബഡ്ജറ്റ് ഫാമിംഗ് വ്യാപകമാക്കും.

3. കൊള്ളപ്പലിശയ്‌ക്ക് വായ്‌പയെടുക്കാതെയും സ്വന്തം വിത്തുകളും സ്വാഭാവിക വളങ്ങളും ഉപയോഗിച്ചും, രാസവളങ്ങൾ ഉപയോഗിക്കാതെയും പ്രകൃതിക്ക് ഇണങ്ങിയ കാർഷിക രീതിയാണ് സീറോ ബഡ്‌ജറ്റ് ഫാമിംഗ്.

4. മഹാരാഷ്‌ട്രയിലെ കാർഷിക വിദഗ്ദ്ധൻ സുഭാഷ് പലേക്കർ കാൽനൂറ്റാണ്ടു മുമ്പ് ആവിഷ്‌കരിച്ച സീറോ ബഡ്‌ജറ്റ് നാച്ച്വറൽ ഫാമിംഗ് ഇപ്പോൾ രാജ്യമെമ്പാടും സ്വീകരിച്ചു വരുന്നു

ഗ്രാമവികസനം

1. അഞ്ച് വർഷത്തിനകം പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം 1.25 ലക്ഷം കി.മീറ്റർ ഗ്രാമീണ രോഡുകൾ. ചെലവ് 80,000 കോടി.

2. 2022 ഓടെ എല്ലാ ഗ്രാമങ്ങളിലും എല്ലാ വീടുകളിലും വൈദ്യുതി, പാചക വാതക കണക്‌ഷനുകൾ. ഭൂരിപക്ഷം ഭവനരഹിതർക്കും വീട്. വീടിന്റെ പണി 114 ദിവസംകൊണ്ട് തീർക്കും.

3. 2024 ഓടെ എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്‌ഷൻ. 5.6 ലക്ഷം ഗ്രാമങ്ങൾ വെളിയിട വിസർജ്ജന വിമുക്തമായി.