alikhil

ലീഡ്സ്: വെസ്റ്റിൻഡീസിനതിരായ മത്സരത്തിൽ തോറ്റെങ്കിലും ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ റെക്കാഡ് തകർത്ത് അഫ്ഗാന്റെ കൗമാര താരം ഇക്രാം അലിഖിൽ താരമായി. ലോകകപ്പിൽ ഒരു പതിനെട്ടുകാരന്റെ ഏറ്രവും ഉയർന്ന സ്കോറെന്ന റെക്കാഡാണ് സച്ചിൻ ടെൻഡുൽക്കറെ മറികടന്ന് അലിഖിൽ തന്റെ പേരിൽ എഴുതിച്ചേർത്തത്. വെസ്റ്രിൻഡീസിനെതിരെ 86 റൺസ് നേടിയ അലിഖിൽ സച്ചിൻ 27 വർഷം മുൻപ് 1992ലെ ലോകകപ്പിൽ നേടിയ 84 റൺസിന്റെ റെക്കാഡാണ് പഴങ്കഥയാക്കിയത്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരത്തിന് ശേഷം പരിക്കേറ്ര മൊഹമ്മദ് ഷെഹസാദ് നാട്ടിലേക്ക് മടങ്ങിയ ഒഴിവിലാണ് അലിഖിൽ ടീമിനൊപ്പം ചേർന്നത്. അണ്ടർ 19 ലോകകപ്പിലെ മികച്ച പ്രകടനമാണ് അലിഖിലിന് ലോകകപ്പ് ടീമിലേക്കുള്ള വഴിതുറന്നത്.

ബംഗ്ലാദേശിനെതിരെ

86 റൺസ്

(93 പന്ത്)

8 ഫോർ

സച്ചിനെ പോലൊരു ഇതിഹാസതാരത്തിന്റെ റെക്കാഡ് തകർക്കാനായതിൽ അഭിമാനവും സന്തോഷമുണ്ട്. കുമർ സംഗക്കാരയാണ് എന്റെ റോൾ മോഡൽ. ബംഗ്ലാദേശിനെതിരെ ബാറ്ര് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ശൈലിയാണ് ഞാൻ അനുകരിക്കാൻ ശ്രമിച്ചത്.

ഇക്രാം അലിഖിൽ

അലിഖിൽ

സച്ചിന്റെ 84

ന്യൂസിലൻഡിനെതിരെയായിരുന്നു 1992 ലോകകപ്പിൽ സച്ചിൻ 84 റൺസ് നേടിയത്. 107 പന്തിൽ 6 ഫോറുൾപ്പെട്ടതായിരുന്നു സച്ചിന്റെ ഇന്നിംഗ്സ്.