pakistan

ലോർഡ്‌സ്: സെമി പ്രതീക്ഷകൾ അവസാനിച്ച പാകിസ്ഥാൻ ബംഗ്ലാദേശിനെതിരെ ഉയർത്തിയത് 316 റൺസിന്റെ വിജയലക്ഷ്യം.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുത്തു.

ഓപ്പണർ ഇമാം ഉൾ ഹഖിന്റെ ഇന്നിംഗ്സാണ് പാകിസ്താന് മികച്ച സ്‌കോർ സമ്മാനിച്ചത്. 100 പന്തിൽ 100 റൺസെടുത്ത ഇമാം സെഞ്ചുറി തികച്ചതിനു പിന്നാലെ ഹിറ്റ്‌വിക്കറ്റാകുകയായിരുന്നു. ലോകകപ്പിലെ ഉൾഹഖിന്റെ ആദ്യസെഞ്ച്വറിയാണിത്.

23 റൺസിൽ ഫഖർ സമാനെ (13) നഷ്ടമായ ശേഷം ഇമാം ഉൾഹഖ് - ബാബർ അസം സഖ്യം രണ്ടാം വിക്കറ്റില്‍ 157 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സെഞ്ചുറിയിലേക്കു കുതിച്ച ബാബർ (96) സെയ്ഫുദ്ദീന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു.

ഒരു ലോകകപ്പിൽ പാകിസ്താനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന ജാവേദ് മിയാൻ ദാദിന്റെ റെക്കോഡ് ബാബർ മറികടന്നു. ഈ ലോകകപ്പിൽ 474 റൺസാണ് ബാബറിന്റെ സമ്പാദ്യം.

മുഹമ്മദ് ഹഫീസ് (27), ഹാരിസ് സൊഹൈൽ (6) എന്നിവര്‍ക്കും കാര്യമായ സംഭവന നല്‍കാനായില്ല ഇമാദ് വസീമിന്റെ പന്ത് കൈയ്ക്ക് കൊണ്ട പാക് ക്യാപ്റ്റൻ സർഫറാസ് (2) റിട്ടയേർഡ് ഹര്‍ട്ടായി. ബംഗ്ലാദേശിനായി മുസ്തഫിസുർ റഹ്മാന്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. മുഹമ്മദ് സൈഫുദ്ദീൻമൂന്നു വിക്കറ്റ് വീഴ്ത്തി.