ms-dhoni

ലോർഡ്സ്: ഇന്ത്യയുടെ മുൻ നായകനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ എം.എസ്. ധോണിയുടെ ലോകകപ്പിലെ ബാറ്റിംഗ് പ്രകടനവും അതിനെതുടർന്നുള്ള വിരമിക്കൽ അഭ്യൂഹങ്ങളുമാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോഴത്തെ ചർച്ച. ലോകകപ്പിന് ശേഷം ധോണി വിരമിക്കും എന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ ധോണിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ശ്രീലങ്കൻ പേസ് താരം ലസിത് മ സാഹചര്യത്തില്‍ ധോണിയുടെ വിരമക്കലിനെ കുറിച്ചുള്ള തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് ശ്രീലങ്കയുടെ പേസ് താരം ലസിത് മലിംഗ.

ധോണിയുടെ മെല്ലെപ്പോക്ക് ഇന്നിംഗ്സുകൾ വിമർശനങ്ങൾ നേരിടുമ്പോഴാണ് മലിംഗ ധോണിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. തന്റെ അനുഭവ സമ്പത്ത് യുവതാരങ്ങളിലേക്ക് പകർന്നു നൽകാൻ ധോണിക്ക് സാധിക്കുമെന്ന് മലിംഗ പറയുന്നു.

” ധോണി ഒന്നോ രണ്ടോ വർഷം ഇനിയും കളിക്കണം എന്നാണ്. അദ്ദേഹത്തെ തോൽപ്പിക്കാൻ ആർക്കുംസാധിക്കില്ല. അദ്ദേഹത്തിന്റെ അനുഭവവും സാഹചര്യം മനസിലാക്കാനുള്ള കഴിവും യുവതാരങ്ങളിലേക്ക് പകരണം. മുൻ നായകനെന്ന നിലയിൽ ധോണി കൂടെയുള്ളതാണ് ഇന്ത്യയെ മികച്ച ടീമാക്കുന്നത്. ഈ ലോകകപ്പിൽ ആരേയും തോൽപ്പിക്കാൻ ഇന്ത്യയ്ക്കാകുമെന്നും മലിംഗ പറഞ്ഞു.

ഇന്ത്യയ്ക്ക് നല്ല കളിക്കാരുണ്ട്. ഓരോ താരത്തിനും ടീമിലെ തന്റെ സ്ഥാനത്തെ കുറിച്ച് ബോദ്ധ്യമുണ്ട്. അതുകൊണ്ട് വിരാടിന് അധികം ആശങ്കപ്പെടേണ്ടതില്ലെന്നും മലിംഗ വ്യക്തമാക്കി.നാളെയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരം.