1. പുതിയ ഇന്ത്യയെ പടുത്ത് ഉയര്‍ത്താനുള്ള പദ്ധതികളുമായി രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബഡ്ജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബഡ്ജറ്റ് പ്രഖ്യാപനം അനുസരിച്ച് വില കൂടുന്ന വസ്തുക്കള്‍ ഇവയൊക്കെ ആണ്. പെട്രോള്‍, ഡീസല്‍, സ്വര്‍ണം ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍, ഡിജിറ്റല്‍ ക്യാമറ, കശുവണ്ടി, ഓട്ടോ പാര്‍ട്സ്, ടൈല്‍സ്, മെറ്റല്‍ ഫിറ്റിംഗ്സ്, സിന്തറ്റിക് റബ്ബര്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, സിസിടിവി ക്യാമറ
2. ഐപി ക്യാമറ, ഡിജിറ്റല്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് വീഡിയോ റെക്കോര്‍ഡേഴ്സ്, സിഗരറ്റ്, പിവിസി, മാര്‍ബിള്‍ സ്ലാബ്സ്സ, വിനില്‍ ഫ്‌ളോറിംഗ്, ഫര്‍ണിച്ചര്‍ മൗണ്ടിംഗ് എന്നിവയ്‌ക്കൊല്ലം വില കൂടും. വൈദ്യുതി വാഹനങ്ങള്‍, വൈദ്യുതി ഉപകരണങ്ങള്‍ എന്നിവയക്ക് വില കുറും. നടപ്പുസാമ്പത്തിക വര്‍ഷത്തിലേക്കായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ആദ്യ ബജറ്റ് ജനപ്രിയ പ്രഖ്യാപനങ്ങളാല്‍ സമ്പന്നമായിരുന്നെങ്കില്‍ രണ്ടാം ബജറ്റ് സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുറത്ത് വന്നിരിക്കുന്നത്
3. എയിംസ് അടക്കമുള്ള വാഗ്ദാനങ്ങളെ ഓക്കെ കാറ്റില്‍ പറത്തുന്നതും കേരളത്തിനോട് അനുഭാവം കാട്ടാത്തതുമായ ബഡ്ജറ്റാണ് കേന്ദ്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോടുള്ള സമീപനം നിര്‍ഭാഗ്യകരമാണ്. പെട്രോള്‍, ഡീസല്‍ വില രണ്ട് രൂപ വര്‍ധിക്കുന്നു. ഇതിന്റെ തിക്തഫലം ഏറ്റവും കൂടുതലായി അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനം കേരളമാണ്.
4. വിദൂര സ്ഥലങ്ങളില്‍ നിന്ന് ഉപ്പുതൊട്ടു കര്‍പ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന കേരളത്തിന് ഡീസല്‍ വിലയിലുണ്ടാവുന്ന വര്‍ധന അമിതഭാരമാവും. മാലപ്പടക്കത്തിനു തീകൊടുത്ത പോലുള്ള ഫലമാണ് ചരക്കുകടത്തു കൂലി മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വരെ ഭീകരമായി ഉയര്‍ത്തുന്ന ഈ നടപടി. കേരളം ജലപാതകള്‍ക്കു പണ്ടേ പ്രസിദ്ധമാണ്. ജലജീവന്‍ മിഷന്‍ പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രം അത് കേരളത്തിലെ ഉള്‍നാടന്‍ ജലപാതകളുടെ നവീകരണത്തിനും കാര്യക്ഷമമാക്കലിനും എന്തെങ്കിലും ചെയ്യുമെന്നു പറയുന്നില്ല.
5. കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റേത് 67 കോടിയായിരുന്നത് 46 കോടിയായി കുറഞ്ഞു. റബ്ബര്‍ ബോര്‍ഡിന്റേത് 172 കോടിയായിരുന്നത് 170 കോടിയായി കുറഞ്ഞു. വലിയ വര്‍ധന ഉണ്ടാവേണ്ടിടത്താണ് മരവിപ്പോ വെട്ടിക്കുറയ്ക്കലോ ഉണ്ടാവുന്നത്. കേരളം പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നയിച്ച വായ്പാപരിധി വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, പുതിയ ബജറ്റ് നിര്‍ദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേല്‍ അടിച്ചേല്‍പിച്ചിരിക്കുക കൂടിയാണെന്ന് മുഖ്യമന്ത്രി
6. മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന വിധിയില്‍ ഉറച്ച് സുപ്രീംകോടതി. ഉത്തരവിന് എതിരെ ഫ്ളാറ്റുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരോട് ജസ്റ്റിസ് അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചു. തന്റെ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങിയത് കോടതിയെ കബളിപ്പിക്കാനാണ്.
7. കോടതിയില്‍ തട്ടിപ്പ് നടത്താനുള്ള ആസൂത്രിതമായ ശ്രമമാണ് അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ജസ്റ്റിസ് മിശ്ര വിമര്‍ശിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ച് കൊച്ചിയിലെ മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ളാറ്റുകള്‍ മുപ്പത് ദിവസത്തിന് അകം പൊളിച്ച് നീക്കണം എന്ന് നേരത്തെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് വിധിച്ചിരുന്നു. വിധിയില്‍ ഇളവ് തേടി ഫ്ളാറ്റ് ഉടമകള്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിനെ സമീപിച്ചു.
8. വിധി പറഞ്ഞ ബെഞ്ചിന് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്യാനും ആറാഴ്ചത്തേക്ക് കെട്ടിടം പൊളിക്കുന്നത് നിറുത്തി വയ്ക്കാനും അവധിക്കാല ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇത് അനുസരിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് മുമ്പാകെ ഇന്ന് ഹര്‍ജികള്‍ എത്തിയത്. വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ച അവധിക്കാല ബെഞ്ചിന്റെ നടപടിയെ ജസ്റ്റിസ് അരുണ്‍ മിശ്ര ചോദ്യം ചെയ്യുകയായിരുന്നു.
9. ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്താതെ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ പെട്രോള്‍, ഡീസല്‍, സ്വര്‍ണം തുടങ്ങിയവയുടെ വില വര്‍ധനയ്ക്ക് നിര്‍ദേശമുണ്ട്. അഞ്ചു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി അടയ്‌ക്കേണ്ടതില്ല. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുമ്പോഴും ഭവന വായ്പയിലും നികുതി ഇളവുകള്‍ പ്രഖ്യാപിച്ചു. നികുതി സംബന്ധിച്ച ഇടപാടുകള്‍ ഇലക്‌ട്രോണിക് രീതിയിലാക്കും. പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനാകും
10. 2020 മാര്‍ച്ച് 31 വരെയുള്ള ഭവന വായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ അധിക നികുതി കിഴിവാണു ധനമന്ത്രി പ്രഖ്യാപിച്ചത്. നിലവില്‍ 2 ലക്ഷം ഇളവുണ്ട് ബഡ്ജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്നു ഫലത്തില്‍ 3.5 ലക്ഷത്തിന്റെ ഇളവാണു ലഭിക്കുക. ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു വര്‍ഷം ഒരു കോടി രൂപയ്ക്കുമേല്‍ പിന്‍വലിച്ചാല്‍ 2% ടി.ഡി.എസ് ചുമത്തും. 2 കോടി മുതല്‍ 5 കോടി വരെ വരുമാനക്കാര്‍ക്ക് 3 ശതമാനവും 5 കോടിക്കു മുകളില്‍ 7 ശതമാനവും സര്‍ചാര്‍ജ് ചുമത്താനും ബഡ്ജറ്റ് നിര്‍ദേശിക്കുന്നു. പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ അധിക സെസ് ഏര്‍പ്പെടുത്തി.
11. സ്വര്‍ണത്തിനും രത്നത്തിനും കസ്റ്റംസ് തീരുവ 10ല്‍ നിന്ന് 12.5 ശതമാനം ആക്കിയതോടെ ഇവയ്ക്കും വില കൂടും. 25 ശതമാനം കോര്‍പ്പറേറ്റ് നികുതിയുടെ പരിധി 250 കോടിയില്‍നിന്ന് 400 കോടിയാക്കി പുതുക്കി. രാജ്യത്തെ ഈ വര്‍ഷം 3 ട്രില്യന്‍ ഡോളര്‍ മൂല്യമുള്ള സമ്പദ് ഘടനയാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി പറഞ്ഞു. 2014ല്‍ 1.85 ട്രില്യന്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവര്‍ഷം അത് 3 ട്രില്യന്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കും. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ആധാര്‍ നല്‍കും. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കും
|
|
|