rajkumar-custody-death

ഇടുക്കി: നെടുങ്കണ്ടത്ത് രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ ആരോപണ വിധേയനായ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ സ്ഥലം മാറ്റി. മലപ്പുറം എസ്.പി ടി. നാരായണനെ ഇടുക്കിയിലേക്ക് മാറ്റി നിയമിച്ചു. വേണുഗോപാലിനെ ഭീകരവിരുദ്ധ സ്ക്വാഡിലേക്കാണ് മാറ്റിയത്.

രാജ്‍കുമാറിന്റെ കസ്റ്റഡി മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള വസ്തുതാ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്ക്ക് സമർപ്പിച്ചതിന് പിന്നാലെയാണ് എസ്‌.പിക്കെതിരെയുള്ള നടപടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്.പിയെ സ്ഥലംമാറ്റാൻ ഡി.ജി.പി ശുപാ‍ർശ ചെയ്യുകയായിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗർവാളാണ് അന്വേഷണ റിപ്പോർട്ട് ഡി.ജി.പിക്ക് നൽകിയത്.

അതേസമയം നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. . ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷനാണ് അന്വേഷണ ചുമതല. സർക്കാർ ഉത്തരവ് ലഭിച്ചാലുടൻ അന്വേഷണം ആരംഭിക്കുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.