delhi

ന്യൂഡൽഹി: കർക്കർഡൂമയിലെ ഡയറക്ടറേറ്റ് ജനറൽ ഒഫ് ഹെൽത്ത് സർവീസ് (ഡി.ജി.എച്ച്.എസ്) ഒാഫീസിൽ വൻതീപിടിത്തം. 22 ഫയർ എൻജിനുകളും അറുപതോളം ഫയർമാൻമാരും മണിക്കൂറുകളോളം പരിശ്രമിച്ചതിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. തീ വ്യാപിക്കാൻ തുടങ്ങിയപ്പോൾ ഉദ്യോഗസ്ഥർ‌ ഉൾപ്പെടെ ഏകദേശം അഞ്ഞൂറോളം പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. മുകളിലത്തെ നിലകളിൽ നിന്ന് കനത്ത പുക പ്രദേശമാകെ പടർന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. ആളപായമില്ല. വലിയ ക്രെയിനുകളുപയോഗിച്ചാണ് മുകൾ നിലകളിലെ തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.