കൊച്ചി: ഹോട്ടൽ റിനൈ കൊച്ചിയിലെ ബ്ളാക്ക് പേളിൽ ഒരാഴ്‌ച നീളുന്ന ചൈനീസ് ഫുഡ് ഫെസ്‌റ്രിവലിന് തുടക്കമായി. കലാകാരൻ ടി. കലാധരനും റിനൈ ഹോസ്‌പിറ്റാലിറ്രി വൈസ് പ്രസിഡന്റ് അച്യുത മേനോനും ഉദ്ഘാടനം ചെയ്‌തു. റിനൈ ഹോസ്‌പി‌റ്രാലിറ്റി ജനറൽ മാനേജർ ജേക്കബ് ഘോഷ്,​ എക്‌സിക്യൂട്ടീവ് ഷെഫ് ഡെന്നിസ് ഡേവിസ്,​ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ജോൺ സാമുവൽ തുടങ്ങിയവർ സംബന്ധിച്ചു. ഫുഡ് ഫെസ്‌‌റ്രിവലിൽ സന്ദർശകർ തിരഞ്ഞെടുക്കുന്ന വിഭവങ്ങൾ ബ്ളാക്ക് പേളിലെ മെനുവിൽ ഉൾപ്പെടുത്തി ദീപാവലി വരെ സ്‌പെഷ്യൽ ഡിസ്‌കൗണ്ടിൽ ലഭിക്കും.