ലണ്ടൻ: വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിൽ പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ച് പ്രീക്വാർട്ടറിൽ കടന്നു.നാല് തവണ വിംബിൾഡൺ കിരീടം സ്വന്തമാക്കിയിട്ടുള്ള ജോക്കോവിച്ച് പോളണ്ട് താരം ഹുബർട്ട് ഹർക്കാക്സിനെ 7-5, 6-7,6-1, 6-4ന് കീഴടക്കിയാണ് പ്രീക്വാർട്ടറിൽ എത്തിയത്. 12-ാം തവണയാണ് ജോക്കോവിച്ച് വിംബിൾഡണിന്റെ പ്രീക്വാർട്ടറിൽ എത്തുന്നത്. ഏറ്രവും കൂടുതൽ തവണ വിംബിൾഡം പ്രീക്വാർട്ടറിൽ എത്തിയവരിൽ ബോറിസ് ബെക്കറിനൊപ്പം മൂന്നാം സ്ഥാനത്താണ് ജോക്കോവിച്ച്.
കഴിഞ്ഞ ദിവസം ബ്രിട്ടീഷ് വൈൽഡ് കാർഡ് എൻട്രി ജേ ക്ലാർക്കിനെ നേരിട്ടുള്ള സെറ്രുകളിൽ 6-1, 7-6, 6-2ന് കീഴടക്കി സ്വിസ് ഇതിഹാസ താരം റോജർ ഫെഡറർ അവസാന 32ൽ ഇടംനേടി.. ഒരു ഗ്ലാൻഡ് സ്ലാം ടൂർണമെന്റിൽ ഇത് 70-ാം തവണയാണ് ഫെഡറർ അവസാന 32ൽ എത്തുന്നത്. അതേസമയം 2018ലെ ഫൈനലിസ്റ്ര് കെവിൻ ആൻഡേഴ്സൺ പുറത്തായി. അർജന്റീനൻ താരം ഗ്വയിഡോ പെല്ലയാണ് 6-4, 6-3, 7-6ന് മൂന്നാം റൗണ്ടിൽ ആൻഡേഴ്സണ് മടക്ക ടിക്കറ്റ് നൽകിയത്.
വനിതാം സിംഗിൾസിൽ കരോളിന പ്ലിസ്കോവ ഷാംഗ് ഷുയി എന്നിവർ പ്രീക്വാർട്ടറിൽ എത്തി.