തിരുവനന്തപുരം: ട്രിവാൻഡ്രം കോറസ് വിത് ജെറി അമൽദേവ് എന്ന സംഗീത പരിശീലക സംഘത്തിന്റെ മാതൃസംഘടനയായ സ്ലോമൊയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ആർ.സി.സിയിലെ രോഗികൾക്കായി സംഗീതസായാഹ്നം ഒരുക്കുന്നു. ഇന്ന് വൈകിട്ട് 3ന് നടക്കുന്ന പരിപാടിയിൽ എ.എ ആർ.സി.സിയുമായി സഹകരിച്ചാണ് പരിപാടി. സംഗീതസംവിധായകൻ ജെറി അമൽദേവ് നേതൃത്വം നൽകും. ആർ.സി.സിയിലെ എട്ടാം നിലയിലെ കോൺഫറൻസ് ഹാളിലാണ് പരിപാടി. എല്ലാ ആഴ്ചകളിലും ഒരു ദിവസം നടക്കുന്ന സംഗീത പരിശീലന പരിപാടികളിൽ സംഗീതാഭിരുചിയുള്ളവർക്ക് പങ്കെടുക്കാൻ അവസരമൊരുക്കുന്നുണ്ട്.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 9447900404.