ഫഹദ് ഫാസിലിനെയും നസ്രിയയെയും ജോടികളാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിന്റെ ആംസ്റ്റർഡാം ഷെഡ്യൂൾ പൂർത്തിയായി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫഹദും സംഘവും ആംസ്റ്റർഡാം ഷെഡ്യൂൾ പൂർത്തിയാക്കി എറണാകുളത്ത് തിരിച്ചെത്തിയത്.
ഇനി ഒരാഴ്ചത്തെ ചിത്രീകരണമാണ് ട്രാൻസിന് അവശേഷിക്കുന്നത്. അടുത്തയാഴ്ച ട്രാൻസിന്റെ അവസാന ഘട്ട ചിത്രീകരണം എറണാകുളത്ത് ആരംഭിക്കും. അമൽ നീരദാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. നവാഗതനായ വിൻസന്റ് വടക്കന്റേതാണ് രചന.
അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സാണ് ട്രാൻസ് നിർമ്മിക്കുന്നത്.