narendra-modi

വാരാണസി: ബി.ജെ.പിയുടെ അംഗത്വ വിതരണ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണിയിൽ തുടക്കം കുറിക്കും. വാരാണസിയിലെത്തുന്ന മോദി വിമാനത്താവളത്തിലെ മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദം ചെയ്യും.കാശിയിലും അംഗത്വ ഡ്രൈവ് ഹെൽപ്പ് ലൈനിന് അദ്ദേഹം തുടക്കം കുറിക്കും.

'ഇന്ന് രാവിലെ 11.30 ന് വാരാണസിൽ ബി.ജെ.പി അംഗത്വ വിതരണ പരിപാടിയ്ക്ക് തുടക്കം കുറിക്കും. എന്റെ പ്രസംഗത്തിൽ ബഡ്ജറ്റിനെപ്പറ്റിയും ഇന്ത്യയുടെ വളർച്ചയുടെ പാതയെപ്പറ്റിയും ഞാൻ വിശദീകരിക്കും'. പ്രധാനമന്ത്രി ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു. ആഗസ്റ്റ് 11ന് ബി.ജെ.പി അംഗത്വ വിതരണ പരിപാടി സമാപിക്കും. മാൻമഹൽ മ്യൂസിയവും പ്രധാനമന്ത്രി സന്ദ‌ശിക്കും.

At around 11:30 this morning, I will address the programme in Varanasi marking the launch of @BJP4India’s Membership Drive.

During my speech, I will elaborate on my thoughts on the Budget and India’s growth trajectory in the coming years.

Do watch.

— Narendra Modi (@narendramodi) July 6, 2019

പരിപാടി അവസാനിക്കുന്നതോടെ ബി.ജെ.പിയിൽ 20 ശതമാനം അംഗത്വ വർധനയാണ് പ്രതീക്ഷിക്കുന്നതെന്നും, മൊബൈൽ ഫോണിലേക്ക് മിസ്കോൾ നൽകുന്നതിലൂടെ ആർക്കും പാർട്ടിയിൽ അംഗമാകാമെന്നും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.

കൂടാതെ വാരാണസിയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈ നടൽ പരിപാടിക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ 22 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്,. വാരാണസി ജില്ലയിൽ 27 ലക്ഷം തൈകൾ വച്ചുപിടിപ്പിക്കാൻ ഭരണകുടം തീരുമാനിച്ചു.

അധികാരത്തിലെത്തിയ ശേഷം രണ്ടാം തവണയാണ് പ്രധാനമന്ത്രി തന്റെ മണ്ഡലമായ വാരാണസിയിലെത്തുന്നത്. മേയ് 27ന് വോട്ടർമാരോട് നന്ദി പറയാൻ അദ്ദേഹം എത്തിയിരുന്നു. വാരാണസിയിൽ നിന്ന് 4.79 ലക്ഷം വേട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോദി ജയിച്ചത്.

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിനത്തിലാണ് ബി.ജെ.പി അംഗത്വ പരിപാടിക്ക് തുടക്കം കുറിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 'നമുക്കെല്ലാവർക്കും പ്രചോദനമായ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിനത്തിലാണ് ബി.ജെ.പി അംഗത്വ പരിപാടിക്ക് തുടക്കമാവുന്നത്. ഈ പരിപാടിയില്‍ കാശിയില്‍ വെച്ച് ഞാന്‍ പങ്കുചേരുമെന്ന് ഇന്നലെ മോദി ട്വീറ്റ് ചെയ്തിരുന്നു

On the Jayanti of our inspiration, Dr. Syama Prasad Mookerjee, the @BJP4India Membership Drive will begin. I will be joining the programme in Kashi to mark the same.

This drive will further connect people from all walks of life with the BJP family. It will strengthen our party.

— Narendra Modi (@narendramodi) July 5, 2019


മുഖർജിയുടെ ദേശസ്‌നേഹം, ധൈര്യം, ത്യാഗം എന്നിവ ഈ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണെന്നും രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

Dr. Syama Prasad Mookerjee was a towering leader blessed with a penchant for serving the people.

He underlined the importance of education for the youth.

Dr. Mookerjee’s patriotism, courage & sacrifice is an inspiration to millions in this country. I bow to him on his jayanti

— Rajnath Singh (@rajnathsingh) July 6, 2019