-byelection

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് നിയമസഭ മണ്ഡലങ്ങളിൽ ഉടൻ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. സ്പീക്കറുടെ അറിയിപ്പ് കിട്ടിയെന്നും മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഈ വിഷയത്തിൽ കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മീണ വ്യക്തമാക്കി.


വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ. മുരളീധരനെതിരെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ നൽകിയ കേസിൽ നിയമോപദേശം തേടിയെന്നും ടിക്കാറാം മീണ അറിയിച്ചു. അതേസമയം കെ മുരളീധരൻ വട്ടിയൂർക്കാവിൽ എം.എൽ എ സ്ഥാനം രാജിവച്ചതിനാൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ തടസമില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.