dubai-ruler

ലണ്ടൻ: ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആറാം ഭാര്യ ഹയ ബിന്ത് അൽ ഹുസൈൻ രാജകുമാരിക്കെതിരെ യു.കെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തു. ഹയ രാജകുമാരി ഭർത്താവിനെ ഉപേക്ഷിച്ച് ലണ്ടനിലേക്ക് പോയിരുന്നു. സി.എൻ.എൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലണ്ടൻ ഹൈക്കോടതിയിലെ കുടുംബ കോടതിയാണ് കേസ് കേൾക്കുന്നത്. റോയൽ കോർട് ഓഫ് ജസ്റ്റിസ് കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ലേഡി ഹെലൻ വാർഡ് ഓഫ് സ്റ്റുവാർട്സാണ് ഷെയ്ഖ് അൽ മക്തൂമിനു വേണ്ടി ഹാജരാകുക. ഹയ രാജകുമാരിക്ക് ഷെയ്ഖ് അൽ മക്തുവുമായുള്ള ബന്ധത്തിൽ രണ്ട് മക്കളുണ്ട്.

ജോർദാനിലെ ഹുസൈൻ രാജാവിന്റെ മകളായ ഹയ രാജകുമാരി ചാൾസ് രാജകുമാരന്റെ ഭാര്യയായ കാമിലയുടെ അടുത്ത കൂട്ടുകാരിയാണ്. നിരവധി അന്താരാഷ്ട ബന്ധങ്ങളുള്ള ഹയ ബ്രിട്ടനിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഫിലോസഫി, രാഷ്ട്രതന്ത്രം, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടി.