1. കർണാടകയിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും രാഷ്ട്റീയ പ്റതിസന്ധി. സഖ്യ സർക്കാരിൽ നിന്ന് രാജിവച്ച എം.എൽ.എമാരുടെ രാജി സ്ഥിരീകരിച്ചു. 14 ഭരണകക്ഷി എം.എൽ.എമാർ രാജി സമർപ്പിച്ചതായി നിയമസഭ സ്പീക്കർ. മുൻ ആഭ്യന്തരമന്ത്റി രാമലിംഗ റെഡ്ഡി, ജെ.ഡി.എസ് മുൻ സംസ്ഥാന അധ്യക്ഷൻ എച്ച് വിശ്വനാഥ് എന്നിവരും രാജിവയ്ക്കുന്ന എം.എൽ.എമാരിൽ ഉൾപ്പെടും. ചൊവ്വാഴ്ച വരെ താൻ ഓഫീസിലുണ്ടാവില്ലെന്ന് സ്പീക്കർ. ഡി.കെ ശിവകുമാറിന്റെ അനുനയ നീക്കം പാളി. ശിവകുമാറിന്റെ കൂടെ പോയ മൂന്ന് എം.എൽ.എമാർ കൂടി രാജ്ഭവനിൽ എത്തി.
2. എം.എൽ.എമാരുടെ രാജിയ്ക്ക് പിന്നാലെ വാർത്ത തള്ളി കോൺഗ്റസ്. പ്റശ്ന പരിഹാരത്തിനായി കർണാടക എ.ഐ.സി.സി ജനറൽ സെക്റട്ടറി കെ.സി വേണുഗോപാൽ ബംഗ്ലൂരുവിലേക്ക്. 11 വിമതരാണ് സ്പീക്കർക്ക് രാജി നൽകിയത്. 8 കോൺഗ്റസ് എം.എൽ.എമാരും 3 ജെ.ഡി.എസ് എം.എൽ.എമാരാണ് രാജി കത്ത് നൽകിയത്. പാർട്ടിയിൽ തുടരാൻ ഉപാധി വച്ച് വിമത എം.എൽ.എമാർ. ഖാർഗയെ മുഖ്യമന്ത്റിയാക്കിയാൽ തുടരാമെന്ന് വിമത എം.എൽ.എമാർ.
3. അതിനിടെ, ഗവർണർ ക്ഷണിച്ചാൽ സർക്കാരുണ്ടാക്കാൻ തയ്യാറെന്ന് കേന്ദ്റ മന്ത്റി സദാനന്ദ ഗൗഡ. ബി.ജെ.പി സർക്കാരുണ്ടാക്കിയാൽ യെദ്യൂരപ്പ മുഖ്യമന്ത്റിയാകുമെന്നും പ്റതികരണം. കാത്തിരുന്നു തീരുമാനം എടുക്കാമെന്ന് ബി.എസ് യെദ്യൂരപ്പ. അതേസമയം, രാജിവച്ച് സർക്കാരിനെ വീഴ്ത്തുന്നതിന് പകരം മന്ത്റിസ്ഥാനം നേടി എടുക്കാനുള്ള സമ്മർദ്ദതന്ത്റം ആണിത് എന്ന സൂചനയും ഉണ്ട്
4. വർക്കല എസ്.ആർ മെഡിക്കൽ കോളേജിന് എതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ. മെഡിക്കൽ കൗൺസിൽ പരിശോധനയ്ക്കായി രോഗികളെന്ന വ്യാജേന പണം കൊടുത്ത് ആളുകളെ എത്തിക്കുന്ന ദൃശ്യങ്ങൾ വിദ്യാർത്ഥികൾ പുറത്ത് വിട്ടു. പരിശോധന കഴിഞ്ഞതോടെ പണം നൽകാതെ രോഗികളെ പറ്റിച്ചെന്നും വിദ്യാർത്ഥികൾ ഫെയ്സ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി.
5. സ്റ്റാൻഡ് വിത്ത് സ്റ്റുണ്ടൻസ് ഓഫ് എസ്.ആർ മെഡിക്കൽ കോളേജ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ ആണ് വിദ്യാർത്ഥികൾ ദൃശ്യങ്ങൾ പുറത്ത് വിട്ടത്. മെഡിക്കൽ കോളേജിന്റെ നീക്കം, ക്യാമ്പിന്റെ പേരിൽ എത്തിച്ചവരെ രോഗികളായി ചിത്റീകരിച്ച് മെഡിക്കൽ കൗൺസലിന്റെ കണ്ണിൽ പൊടിയിട്ടെന്ന് വിദ്യാർത്ഥികളുടെ പരാതി. ഗ്റാമപ്റദേശങ്ങളിൽ നിന്ന് പ്റത്യേക വാഹനത്തിലാണ് ആളുകളെ എത്തിക്കുന്നത്. ഏജന്റ് വഴി 100 മുതൽ 300 രൂപ വരെ നൽകിയാണ് ഇവരെ കൊണ്ടുവരുന്നതെന്ന് വെളിപ്പെടുത്തൽ.
6. കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന വിദ്യാർഥികളുടെ പരാതിയെ തുടർന്നാണ് പരിശോധനയ്ക്ക് ഹൈക്കോടതി നിർദേശം നൽകിയത്. എസ്.ആർ മെഡിക്കൽ കോളേജിന് അനുമതി നൽകില്ലെന്ന് പ്റൊ വൈസ് ചാൻസലർ. കോളജേജ് തുടങ്ങാൻ അനുമതി നൽകിയത് സർക്കാരാണ്. കോളേജിന് അടിസ്ഥാന സൗകര്യമില്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. കേരളത്തിലെ മിക്ക മെഡിക്കൽ കോളേജിന്റെ അവസ്ഥ ഇതാണെന്നും ഉത്തരാവദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിയാനാകില്ലെന്നും പ്റതികരണം
7. ബി.ജെ.പിയിൽ ചേർന്ന മുൻ എം.പി എ.പി അബ്ദുള്ളക്കുട്ടിയെ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാകുന്നതിൽ എതിർപ്പ് അറിയിച്ച് പാർട്ടി പ്റാദേശിക ഘടകം രംഗത്ത് വന്നു. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ആരാകണമെന്നത് സംബന്ധിച്ച് തീരുമാനം ഒന്നും ആയിട്ടില്ല എങ്കിലും തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ബി.ജെ.പി മഞ്ചേശ്വരം പ്റസിഡന്റ് സതീഷ് ചന്ദ്റ ഭണ്ഡാരി. മഞ്ചേശ്വരം കന്നഡിഗരുടെ നാട്, കന്നട നാട്ടിൽ ഇവിട്ടത്തുകാർ തന്നെ മത്സരിക്കും ഇനി പുറത്ത് നിന്ന് ആരെങ്കിലും വരുന്നെങ്കിൽ അത് കെ.സുരേന്ദ്റൻ തന്നെ ആയിരിക്കും എന്നും പ്റതികരണം
8. ബിഹാർ ഉപമുഖ്യമന്ത്റി സുശീൽ കുമാർ മോദി നൽകിയ അപകീർത്തി കേസിൽ കോൺഗ്റസ് നേതാവ് രാഹുൽ ഗാന്ധിക്ക് പട്ന കോടതി ജാമ്യം അനുവദിച്ചു. മോദി എന്ന് പേരുള്ള എല്ലാവരും കള്ളന്മാരാണെന്ന രാഹുലിന്റെ പരാമർശത്തിന് എതിരെയായിരുന്നു കേസ്. നരേന്ദ്റ മോദിയെയും ആർ.എസ്.എസിനെയും എതിർക്കുന്നവർ ആക്റമിക്കപ്പെടുക ആണെന്ന് രാഹുൽ ഗാന്ധി പ്റതികരിച്ചു.
9. അധോലോക ഭീകരൻ ദാവൂദ് ഇബ്റാഹിം തങ്ങളുടെ രാജ്യത്തില്ലെന്ന് പാകിസ്ഥാന്റെ വാദം പൊളിയുന്നു. ദാവൂദിന്റെ ഏറ്റവും പുതിയ ചിം്റ ഒരു ദേശീയ മാദ്ധ്യമം പുറത്ത് വിട്ടതോടെ ആണ് വാദങ്ങൾ പൊളിഞ്ഞത്. 1993ൽ മുംബയ് സ്‌ഫോടനത്തെ തുടർന്ന് രാജ്യം വിട്ട ദാവൂദ് പാകിസ്ഥാന്റെ സംരക്ഷണയിൽ തന്നെ ആണെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കിയിട്ടും നിഷേധാത്മക നിലപാടാണ് പാകിസ്ഥാൻ സ്വീകരിച്ചിരുന്നത്
10. അമേരിക്കയിലെ തെക്കൻ കാലിഫോർണിയയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.9 തീവ്റതയാണ് രേഖപ്പെടുത്തിയത്. ഇരുപത് വർഷത്തിനിടെ ഈ മേഖലയിലുണ്ടാകുന്ന ഏറ്റവും ശക്തയേറിയ ഭൂകമ്പമാണിത്. രണ്ട് ദിവസം മുൻപ് ഇവിടെ 6.4 തീവ്റതയുള്ള ഭൂചലനമുണ്ടായിരുന്നു. ഇന്നലെ രാത്റി റിഡ്ജ് ക്റെസ്റ്റ് കേന്ദ്റീകരിച്ചുണ്ടായ ഭൂചലനത്തിൽ പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
11. കോടികളുടെ വായ്പ എടുത്ത് മുങ്ങിയ വജ്റ വ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിന് പലിശ സഹിതം 7300 കോടി രൂപ നൽകണമെന്ന് പൂനെ ഡെബ്റ്റ് റിക്കവറി ട്റൈബ്യൂണലിന്റെ ഉത്തരവ്. പഞ്ചാബ് നാഷണൽ ബാങ്ക് മുംബയിൽ നൽകിയ രണ്ട് കേസുകളിലാണ് ഡി.ആർ.ടി ഉത്തരവിറക്കിയത്. 1700 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നൽകിയ മറ്റൊരു കേസും ഡി.ആർ.ടിയുടെ പരിഗണനയിലുണ്ട്
|