പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.പി.എ (ഡാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 10,11 തീയതികളിൽ ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് നടത്തും. വിശദവിവരം വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ എം.എ എക്കണോമിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് മൂന്നാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ സി.ആർ.സി.ബി.സി.എസ് ബികോം കൊമേഴ്സ് & ടൂറിസം & ട്രാവൽ മാനേജ്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി 15. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
സൂക്ഷ്മ പരിശോധന
എൽ.എൽ.ബി ഇന്റഗ്രേറ്റഡ് 9-ാം സെമസ്റ്റർ പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോപതിച്ച ഐ.ഡി കാർഡും ഹാൾ ടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (EJ X) 8 മുതൽ 11 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാക്കണം.
ജർമൻ സർട്ടിഫിക്കറ്റ് കോഴ്സിനും ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു
ജർമൻ പഠന വകുപ്പ് നടത്തുന്ന ജർമൻ സർട്ടിഫിക്കറ്റ് കോഴ്സിനും ജർമൻ ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദം ആണ് യോഗ്യത. ജർമൻ ഡിപ്ലോമ കോഴ്സിന് അംഗീകൃത സർവകലാശാല ബിരുദതോടൊപ്പം കേരള സർവകലാശാല ജർമൻ പഠന വകുപ്പ് നടത്തുന്ന ജർമ്മൻ സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ സർവകലാശാല അംഗീകൃത തത്തുല്യ യോഗ്യത. അപേക്ഷാഫോറം ജർമൻ പഠന വകുപ്പിൽ. അപേക്ഷ ഫീസ് 25 രൂപയും രജിസ്‌ട്രേഷൻ ഫീസ് 100 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ 12 വരെയും 50 രൂപ പിഴയോടെ 20 വരെയും 250 രൂപ പിഴയോടെ 26 വരെയും പാളയം സെനറ്റ് ഹൗസ് ക്യാമ്പസ്സിലുള്ള ജർമൻ പഠന വകുപ്പ് ഓഫീസിൽ സ്വീകരിക്കും.
റഷ്യൻ സർട്ടിഫിക്കറ്റ്, ഇന്റഗ്രേറ്റഡ് ഡിപ്ലോമ കോഴ്സുകൾ
റഷ്യൻ സർട്ടിഫിക്കറ്റ്, ഇന്റഗ്രേറ്റഡ് ഡിപ്ലോമ കോഴ്സുകൾക്കും റഷ്യൻ ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ പ്രീഡിഗ്രി ആണ് യോഗ്യത. ഡിപ്ലോമ കോഴ്സിന് കേരള സർവകലാശാല റഷ്യൻ പഠന വകുപ്പ് നടത്തുന്ന റഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ സർവകലാശാല അംഗീകൃത തത്തുല്യ യോഗ്യത. അപേക്ഷാഫോറം റഷ്യൻ പഠന വകുപ്പിൽ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷ ഫീസ് 25 രൂപയും രജിസ്‌ട്രേഷൻ ഫീസ് 100 രൂപയുമാണ്.പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ 12 വരെയും 50 രൂപ പിഴയോടെ 20 വരെയും 250 രൂപ പിഴയോടെ 26 വരെയും പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലുള്ള റഷ്യൻ പഠന വകുപ്പ് ഓഫീസിൽ സ്വീകരിക്കും.