pinaraayi-vijayan
pinaraayi vijayan

കോഴിക്കോട്: പ്രളയസഹായമായി കേന്ദ്രം ഇന്നേവരെ ഒന്നും ചെയ്തില്ലെന്നും ബഡ്ജറ്റിന്റെ ഭാഗമായിപ്പോലും ഒന്നും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസായ എ. കണാരേട്ടൻ സ്മാരക മന്ദിരത്തിന്റെയും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എയിംസ് അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതാണ്. ഇത്തവണയും ഇല്ല. ഇന്ത്യയെ അമേരിക്കയുടെ യുദ്ധപങ്കാളിയാക്കി മാറ്റിയതിനാൽ ഇനിയൊരു ലോക യുദ്ധമുണ്ടായാൽ നമ്മുടെ സേനയും പങ്കാളിത്തം വഹിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി. നിഖിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം. കേളപ്പൻ, എ. കണാരന്റെ ഭാര്യ വി.കെ. നളിനി, എ. പ്രദീപ്‌കുമാർ എം.എൽ.എ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, പി. സതീദേവി, പി. വിശ്വൻ എന്നിവർ പ്രസംഗിച്ചു.