ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടന്ന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ആദ്യഓവറിൽ വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയ്ക്ക് കമന്ററി ബോക്സിൽ നിന്ന് സഞ്ജയ് മഞ്ജരേക്കറുടെ പുകഴ്ത്തൽ. എന്നാൽ ഈ പുകഴ്ത്തലിന് ആരാധകർ മഞ്ജരേക്കർക്ക് ട്രോളുകൾ കൊണ്ടാണ് മറുപടി നൽകിയത്. ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുൻപ് ജഡേജയ്ക്കെതിരെ വിമർശനവുമായി മഞ്ജരേക്കർ രംഗത്തെതിയത്. വിമർശനത്തിന് ജഡേജ തന്നെ മറുപടിയും നൽകിയിരുന്നു. ഡേജ തന്നെ നേരിട്ട് മറുപടി നല്‍കിയിരുന്നു.
ഇന്ന് ശ്രീലങ്കക്കെതിരെ ലോകകപ്പിൽ ആദ്യമായി പ്ലേയിംഗ് ഇലവനിൽ ഇടം നേടിയ ജഡേജ തന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ കുശാൽ മെന്‍ഡിസിനെ വീഴ്ത്തി. ഇതിനുപിന്നാലെ കമന്ററി ബോക്സിൽ നിന്ന് മഞ്ജരേക്കർ ജഡേജയെ സ്ട്രീറ്റ് സ്മാർട്ട് ക്രിക്കറ്റർ എന്ന് വിശേഷിപ്പിച്ചത്. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് ജഡേജയുടെ ഫാനല്ല ഞാൻ. ഏകദിനത്തിൽ ജഡേജയ്ക്ക് ഒന്നുംചെയ്യാനില്ലെന്നും പക്ഷെ ടെസ്റ്റില്‍ നല്ല ബൗളറാണെന്നും മഞ്ജരേക്കർ പറഞ്ഞിരുന്നു.
മഞ്ജരേക്കർ കരിയറില്‍ കളിച്ചതിന്റെ ഇരട്ടി മത്സരങ്ങൾ താൻ കളിച്ചിട്ടുണ്ടെന്നും ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു ഇതിന് ജഡേജ ട്വിറ്ററിലൂടെ മറുപടി നല്‍കിയത്. നേട്ടങ്ങൾ സ്വന്തമാക്കിയവരെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും താങ്കളുടെ വിടുവായത്തം കേട്ട് മടുത്തുവെന്നും ജഡേജ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ലങ്കക്കെതിരെ വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ എന്തിനുംപോന്ന കളിക്കാരനാണെന്ന് മഞ്ജരേക്കർ വിശേഷിപ്പിച്ചത്. എന്നാൽ മഞ്ജരേക്കറുടെ ഈ മലക്കം മറിച്ചിൽ ആരാധകർക്ക് അത്ര പിടിച്ചില്ല. ട്രോളുകളുമായി അവ ർമഞ്ജരക്കേർക്കെതിരെ രംഗത്തെത്തി.
Sanjay Manjrekar after Jadeja's wicket-#INDvSL #WorldCup19 pic.twitter.com/MHPlYYAiQI
— Simran Singh🇮🇳 (@Simranj09598235) July 6, 2019
Jadeja fans searching for Sanjay Manjrekar right now 😂😂😂😂#INDvSL #SLvIND #CWC19 pic.twitter.com/dc27uztiIM
— ANKUR (@ANKUR91017) July 6, 2019
Sir jadeja showing his worth to sanjay manjrekar today😂😂😂😂#INDvSL pic.twitter.com/vuUdeqlK5F
— Polltracker (@Invinci30111984) July 6, 2019