ലീഡ്സ്: ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് 265 വിജയലക്ഷ്യം. ആഞ്ചലോ മാത്യൂസിന്റെ സെഞ്ച്വറി കരുത്തിലാണ് ശ്രീലങ്ക സ്കോർ ബോർഡ് ഉയർത്തിയത്. 128 പന്തിൽ 113 റൺസെടുത്താണ് മാത്യൂസിനെ ജസ്പ്രീത് ബുമ്രയാണ് പുറത്താക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 264 റൺസ് തികച്ചത്. ഇന്ത്യൻ ബൗളിംഗ് നിരയോട് ലങ്കൻ പട ആദ്യം പതറിയിരുന്നു.
ശ്രീലങ്കയ്ക്ക് വേണ്ടി ഓപ്പണർമാരായ ദിമുത് കരുണരത്‌നെ 10(17), കുശാൽ പെരേര 18(14), കുശാൽ മെൻഡിസ് 20(20), ആവിഷ്ക ഫെർണാണ്ടോ 20 (21), ലഹിരു തിരിമാന്നെ 53 (68) എന്നിവരാണ് റൺസെടുത്തത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര മൂന്ന്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.