minister-v-s-sunilkumar
minister v s sunilkumar

കോഴിക്കോട്: കേന്ദ്ര ബഡ്ജറ്റ് നിരാശാജനകമാണെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ. റബർ ക‌ർഷകർക്കും ധാന്യകർഷകർക്കും ഉപകാരപ്രദമാവുന്ന തരത്തിൽ എന്തെങ്കിലും ഉണ്ടാവും എന്ന് കരുതി. ഇത് കേരളത്തോടും കർഷകരോടും ചെയ്ത അനീതിയാണെന്ന് കോഴിക്കോട് ടൗൺ ഹാളിൽ നടന്ന കിസാൻ ക്രെഡിറ്റ് കാർഡ് സംസ്ഥാനതല കാമ്പെയിനിൽ അദ്ദേഹം പറഞ്ഞു.

ജില്ലയിൽ ആയിരത്തിലധികം കർഷകർക്ക് വായ്പ നൽകി. തിരഞ്ഞെടുത്ത 15 കർഷകർക്കും 14 ജെ.എൽ.ജി ഗ്രൂപ്പുകൾക്കും കെ.സി.സി അനുമതി പത്രവും ഫലവൃക്ഷത്തൈ വിതരണവും മന്ത്രി നിർവഹിച്ചു. 100 ദിനം കൊണ്ട് സംസ്ഥാനത്തെ അർഹരായ എല്ലാ കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് നൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കൺവീനർ ജി.കെ. മായ അദ്ധ്യക്ഷത വഹിച്ചു. കനറാ ബാങ്ക് റീജിയണൽ ഹെഡ് മോഹനൻ കൊറോത്ത് പദ്ധതി വിശദീകരണം നടത്തി. കേരള ഗ്രാമീൺ ബാങ്ക് ചെയർമാൻ നാഗേഷ് ജി. വൈദ്യ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്. ഷീല, ജെയിംസ് ജോർജ്, ജി.എം. ഗോകർണ്, എൻ. നവനീത് കുമാർ, സി.വി. റെജി എന്നിവർ സംസാരിച്ചു. എൻ.കെ. കൃഷ്ണൻകുട്ടി സ്വാഗതവും കെ.എം. ശിവദാസൻ നന്ദിയും പറഞ്ഞു.