anju-boby-george

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്നെന്ന പ്രചരണം തെറ്റാണെന്ന് ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോർജ്. കുടുംബ സുഹൃത്തായ കേന്ദ്രസഹ മന്ത്രി വി.മുരളീധരനെ കാണാൻ വേണ്ടി പോയതാണെന്നും ഈ സമയത്ത് ബി.ജെ.പി പതാക നൽകി സ്വീകരിച്ചതാണെന്നും അഞ്ജു ബോബി ജോർജ് ഒരു ഓൺലൈൻ മാദ്ധ്യമത്തിനോട് പറഞ്ഞു. വാർത്ത ഏജൻസികളിൽ വന്ന വാർത്ത തെറ്റാണെന്നും അഞ്ജു വ്യക്തമാക്കി.

അ‌ഞ്ജു ബോബി ജോർജ് ബി.ജെ.പിയിൽ ചേർന്നെന്ന് നേരത്തെ ദേശീയ വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും പരിപാടിക്കെത്തിയപ്പോൾ പതാക നൽകി യെദ്യൂരപ്പയോടൊപ്പം ചിത്രമെടുക്കുക മാത്രമാണ് ചെയ്തതെന്നും വി.മുരളീധരൻ പറഞ്ഞു. അവർ പാട്ടിയിൽ ചേർന്നിട്ടില്ലെന്നും തന്നെ കാണാനായാണ് അവർ ബംഗളൂരിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോർജ് ബി.ജെ.പിയിൽ ചേർന്നെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ രംഗത്തെത്തിയത്.

അഞ്ജു ബോബി ജോർജ് ബി.ജെ.പിയിൽ ചേർന്നെന്ന് തരത്തിൽ എ.എൻ.ഐ നേരത്തെ നൽകിയ ട്വീറ്റ്

anju-baby-