1. സ്വാശ്രയ ഫീസ് പുതുക്കി നിശ്ചയിച്ചു. ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷന്‍ നടപടി, ഓരോ കോളേജിലേയും വരവ് ചെലവ് കണക്ക് പരിശോധിച്ച ശേഷം. 19 കോളേജുകളിലെ എം.ബി.ബി.എസ് സീറ്റുകളിലെ ഫീസാണ് പുതുക്കി നിശ്ചയിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ അരലക്ഷത്തിന്റെ വര്‍ധനവാണ് ഫീസിനത്തില്‍ ഉണ്ടായത്. 5.85 ലക്ഷം മുതല്‍ 7.19 വരെ ആയിരിക്കും പുതുക്കിയ ഫീസ് ഘടനയില്‍ വരിക
2. സി,എഫ് തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആവും എന്ന് പി.ജെ. ജോസഫ്. കോടതിയിലെ കേസിന് ശേഷം പ്രഖ്യാപനം ഉണ്ടാവും. പ്രഖ്യാപനം, എറണാകുളത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം. ജില്ല തലത്തിലും പ്രാദേശിക തലത്തിലും സംഘടന സംവിധാനം രൂപപ്പെടുത്തുക ആണ് ലക്ഷ്യം എന്ന് പി.ജെ. ജോസ്.കെ മാണി പക്ഷത്തെ ചില നേതാക്കളുടെ പിന്തുണയുണ്ടെന്നും ജോസഫ് വിഭാഗത്തിന്റെ അവകാശവാദം. സി.എഫ് തോമസ്, മോന്‍സ് ജോസഫ് തുടങ്ങിയ പ്രധാന നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു
3. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തടസമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കെ.മുരളീധരന്‍ എം.പിയായതോടെ വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അന്നത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നല്‍കിയ കേസ് നിലനില്‍ക്കില്ലെന്ന് ടിക്കാറാം മീണ. കേസില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമോപദേശം തേടിയതായും പ്രതികരണം
4. മറ്റുള്ള സംസ്ഥാനങ്ങളുടെ നിയമസഭ തിരഞ്ഞെടുപ്പകളുടെ കൂടെ സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനം എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ് എന്നും ടിക്കാറാം മീണ. സംസ്ഥാനത്ത് ആറ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ നിയമോപദേശം ലഭിക്കുന്നത് അനുസരിച്ച് മുന്നോട്ട് പോകുമെന്നും ടിക്കാറാം മീണ
5. സീറോ മലബാര്‍ സഭയിലെ തര്‍ക്കും പുതിയ തലത്തിലേക്ക്. സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂപതയ്ക്ക് കീഴിലെ പള്ളികളില്‍ നാളെ വിമത വൈദികരുടെ നേതൃത്വത്തില്‍ പ്രമേയം വായിക്കും. വൈദികര്‍ക്ക് ഒപ്പം വിശ്വാസികളെയും രംഗത്തിറക്കി കര്‍ദിനാളിനെതിരായ പ്രതിഷേധം ശക്തമാക്കുകയാണ് ലക്ഷ്യം. വിമതനീക്കത്തെ പ്രതിരോധിക്കാന്‍ നീക്കം ശക്തമാക്കാന്‍ ഒരുങ്ങി സഭാ നേതൃത്വം
6. മെത്രാന്‍ മാരേയോ വൈദികരേയോ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ തെരുവില്‍ ഇറങ്ങുമെന്ന വൈദികരുടെ മുന്നറിയിപ്പിന്റെ ഭാഗമായി നാളെ അതിരൂപതയ്ക്ക് കീഴിലെ ഇടവകകള്‍ തോറും കര്‍ദിനാളിന് എതിരായ പ്രമേയം പാസാക്കാനാണ് നീക്കം. 320 ഇടവകള്‍ ഉള്ള രൂപതയിലെ 280 ഓളം ഇടവകകളിലും പ്രമേയങ്ങള്‍ വായിക്കുമെന്ന് കര്‍ദിനാള്‍ വിരുദ്ധ പക്ഷം.
7. അതേസമയം, വിമതനീക്കങ്ങള്‍ക്ക് എതിരെ പ്രതിരോധം ശക്തമാക്കാനാണ് സഭാ തീരുമാനം. പ്രമേയം പള്ളികളില്‍ വായിക്കുന്നത് ഒഴിവാക്കാന്‍ നേതൃത്വം ഫെറോന ഭാരവാഹികളോട് ആവശ്യപ്പെട്ടു. സിനഡില്‍ വികാരി ജനറലിനെ വിളിച്ചു വരുത്തി ഇക്കാര്യം ധരിപ്പിച്ചു. വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും സൂചന. മറ്റ് രൂപതകളിലേക്ക് സ്ഥലം മാറ്റുന്നത് അടക്കമുള്ള നടപടികള്‍ ആലോചിച്ചേക്കും. വിമത വൈദികര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ വിവരം വത്തിക്കാന്റെ ശ്രദ്ധയില്‍ പെടുത്താനും സിനഡ് യോഗത്തില്‍ തീരുമാനമായി.
8. ബി.ജെ.പിയുടെ അംഗത്വ വിതരണ പദ്ധതിയ്ക്ക് വാരണാസിയില്‍ തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാശിയില്‍ നിന്ന് ബി.ജെ.പിയുടെ അംഗത്വവിതരണം തുടങ്ങുകയാണ്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് നിശ്ചയദാര്‍ഡ്യത്തെ ശക്തിപ്പെടുത്തുന്നു. ഇന്ത്യയുടെ കഴിവിനെ ചോദ്യം ചെയ്യുകയാണ് ഇവര്‍. ബഡ്ജറ്റിന് ശേഷം എല്ലാവരും പറയുന്നത് 5 ട്രില്യണ്‍ ഡോളറിനെ കുറിച്ച്. പാവപ്പെട്ടവന്‍ ധനികന്‍ ആകുന്നതാണ് പുതിയ ഇന്ത്യയെന്നും പ്രധാനമന്ത്രി
9. വാരാണസിയില്‍ എത്തിയ മോദി മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ അനാഛാദനം ചെയ്യതാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. വാരാണസിയെ ഹരിതാഭാമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വൃക്ഷതൈ നടീല്‍ പരിപാടിക്ക് മോദി തുടക്കം കുറിക്കും. പ്രധാനമന്ത്രിയായതിന് ശേഷം ഇത് രണ്ടാം തവണയാണ് മോദി വാരാണസിയില്‍ എത്തുന്നത്.
10. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനായി മോദി വാരാണസിയില്‍ എത്തിയിരുന്നു. കേരളത്തിലും ഇന്ന് അംഗത്വ വിതരണം ക്യാമ്പെയ്ന് സംഘടിപ്പിക്കും. സംസ്ഥാന തല ഉദ്ഘാടനം കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. മുന്‍ ഡി.ജി.പി ജേക്കബ് തോമസ് അടക്കമുള്ളവരെ ബി.ജെ.പി ക്ഷണിച്ചിട്ടുണ്ട്
11. ബ്രിട്ടന്‍ പിടിച്ചെടുത്ത എണ്ണ കപ്പല്‍ ഉടന്‍ വിട്ട് നല്‍കണമെന്ന ആവശ്യവുമായി ഇറാന്‍. ഗിബര്‍ലാറ്ററില്‍ പിടിച്ചുവെച്ച കപ്പല്‍ വിട്ട് നല്‍കണമെന്ന് ഇറാന്‍. ബ്രിട്ടന്റേത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. ഉടന്‍ തന്നെ എണ്ണ കപ്പല്‍ വിട്ട് നല്‍കണമെന്ന് ബ്രിട്ടീഷ് അംബാസിഡറോട് ഇറാന്‍ ആവശ്യപ്പെട്ടു. ബ്രിട്ടന്റെ നടപടി യു.എസ് നിര്‍ദ്ദേശ പ്രകാരമെന്നും ഇറാന്‍ ആരോപിച്ചു