തൃശൂർ: ടോംയാസ് അഡ്വർടൈസിംഗ് ഉടമ തോമസ് പാവറട്ടിയുടെ 60-ാം പിറന്നാൾ ആഗസ്‌റ്ര് നാലിന് അട്ടപ്പാടിയിലെ മധുവിന്റെ വീട്ടിൽ ആഘോഷിക്കും. മധുവിന്റെ കുടുംബാംഗങ്ങളോടൊപ്പം തോമസിന്റെ കുടുംബം ഭക്ഷണം കഴിച്ചാണ് പിറന്നാളാഘോഷം. മറ്ര് ആഘോഷ പരിപാടികളൊന്നുമില്ല. മധുവിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ സഹായമായി നൽകും. ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ വ്യക്തിയാണ് മധു.