ചെന്നൈ: ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ വൈസ് പ്രസിഡന്റും പ്രമുഖ ചലച്ചിത്ര നിർമ്മാതാവുമായിരുന്ന എം.ഒ. ജോസഫിന്റെ സ്‌മരണാർത്ഥം ആശാൻ മെമ്മോറിയൽ സീനിയർ സെക്കൻഡറി സ്‌കൂളിൽ കോൺഫറൻസ് ഹാൾ തുറന്നു. എം.ഒ. ജോസഫിന്റെ പത്നി കുഞ്ഞമ്മ ജോസഫ് ഉദ്ഘാടനം ചെയ്‌തു. ആശാൻ മെമ്മോറിയൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. സി.കെ. രവി, ജനറൽ സെക്രട്ടറി ശ്യാമള ജയപ്രകാശ്, ജോയിന്റ് സെക്രട്ടറി ഡോ. ഗൗതം ബാബു തുടങ്ങിയവർ സംബന്ധിച്ചു.