തുടക്കം തന്നെ വ്യത്യസ്തമാക്കി മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ. ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചതുപോലെ സിനിമയുടെ പോസ്റ്ററല്ല, സിനിമയിലെ പോസ്റ്ററാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തത്. മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനനഗന്ധർവ്വന്റെ പോസ്റ്ററാണ് മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ചത്. സിനിമയുടെ പേര് പോലും പറയാതെ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നതാണ് പ്രത്യേകത. അതിനൊപ്പം മമ്മൂട്ടിയെ കേന്ദ്രീകരിച്ചല്ല പോസ്റ്റർ എന്നതും ശ്രദ്ധേയം. സുരേഷ് കൃഷ്ണയാണ് പോസ്റ്ററിലെ താരം. ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിൽ പുതുമുഖം വന്ദിതയാണ് നായിക.
രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധർവനിൽ മുകേഷ്, ഇന്നസന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ , സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.