അൽമാട്ടി (കസഖ്സ്ഥാൻ): കസഖ്സ്ഥാനിലെ അൽമാട്ടിയിൽ നടക്കുന്ന ക്വസനോവ് മെമ്മോറിയൽ ഇന്റർനാഷണൽ മീറ്റിൽ പുരുഷൻമാരുടെ 800 മീറ്ററിൽ മലയാളിതാരം മുഹമ്മദ് അഫ്സൽ സ്വർണം നേടി. 1 മനിട്ട് 49.12 സെക്കന്റിലായിരുന്നു അഫ്സലിന്റെ സുവർണ ഫിനിഷ്. അഫ്സലിന്റെ സ്വർണം കൂടാതെ അഞ്ച് മെഡലുകൾ കൂടി ഇന്നലെ ഇന്ത്യയ്ക്ക് ലഭിച്ചു. ഡിസ്കസ് ത്രോയിൽ 52.39 മീറ്രർ എറിഞ്ഞ് ഗഗൻ ദീപ് സിംഗും ഇന്ത്യയുടെ അക്കൗണ്ടിൽ സ്വർണം എത്തിച്ചു. സെന്തിൽ കുമാർ മിത്രവാൻ ഈ ഇനത്തിൽ വെള്ളി നേടി. വനിതകളുടെ ഡിസ്കസ് ത്രോയിൽ (54.08 മീറ്രർ) നവ്ദീപ് കൗർ ധില്ലനും സ്വർണം നേടി. വനിതകളുടെ ഹാമർത്രോയിൽ ജ്യോതി ജഖർ റാൻ (58.69 മീറ്രർ) വെള്ളിയും അനിത (55.38 മീറ്രർ ) വെങ്കലവും നേടി.