icc

ലീഡ്സ്: ഓപ്പണർ‌മാരായ രോഹിത് ശർമ്മയുടെയും കെ.എൽ.രാഹുലിന്റെയും സെഞ്ച്വറികളുടെ കരുത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ഏഴുവിക്കറ്റിന്റെ വിജയം. ശ്രീലങ്ക ഉയർത്തിയ വിജയലക്ഷ്യമായ 265 റൺസ് ഇന്ത്യ 43.3 ഓവറിൽ പിന്നിട്ടു. 102 റൺസുമായി ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന നേട്ടം കുറിച്ച രോഹിത് ശർമ്മയുടെയും 11 റൺസ് നേടി പുറത്തായ കെ.എൽ. രാഹുലുമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. രോഹിത് ശർമ്മ,​ കെ.എൽ. രാഹുൽ,​ ഋഷഭ് പന്ത് എന്നിവരാണ് പുറത്തായത്. ക്യാപട്ൻ വിരാട് കോഹ്ലി ( 34 )​റൺസുമായും ഹാർദിക് പാണ്ഡ്യ (ഏഴുറൺസ്)​ എന്നിവർ പുറത്താകാതെ നിന്നു.

ശ്രീലങ്കയ്ക്കായി മലിമഗ,​ രജിത,​ ഉഡാന എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് രോഹിത് ശർമ്മ സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ ഈ ലോകകപ്പിലെ തന്റെ അഞ്ചാം സെഞ്ച്വറിയാണ് രോഹിത് കുറിച്ചത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാന്‍മാരുടെ പട്ടികയിൽ ശ്രീലങ്കൻ താരം കുമാർ സംഗകാരയ്ക്കൊപ്പം ഒന്നാംസ്ഥാനത്തായിരുന്നു രോഹിത് ശർമ്മ. അഞ്ചാം സെഞ്ച്വറിയോടെ കുമാർ സംഗകാരയെയാണ് രോഹിത് പിന്നിലാക്കിയത്. 92പന്തിലാണ് രോഹിത് സെഞ്ച്വറി കുറിച്ചത്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയിട്ടുള്ള സച്ചിൻ ടെൻഡുൽക്കറുടെ (6 എണ്ണം) റെക്കോർഡിനൊപ്പമെത്താനും രോഹിത്തിനായി. ഈ ലോകകപ്പിൽ രോഹിത് നേടുന്ന തുടർച്ചയായ മൂന്നാം സെഞ്ച്വറിയാണിത്. സെഞ്ചുറിക്ക് പുറകെ ലോകകപ്പിലെ ടോപ് സ്കോറർ പട്ടവും രോഹിത് തിരിച്ചു പിടിച്ചു. ഷാക്കിബ് അൽ ഹസനെ മറികടന്നാണ് രോഹിത് റൺവേട്ടയിൽ ഒന്നാമതെത്തിയത്.

സച്ചിന് ശേഷം ഒരു ലോകകപ്പിൽ 600 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടവും ഇന്ന് രോഹിത് സ്വന്തമാക്കി. ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കറാണ് രോഹിത്തിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ താരം. ശ്രീലങ്കക്കെതിരെ സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്ന രോഹിത് ലോകകപ്പിൽ 600 റൺസ് പിന്നിടുന്ന നാലാമത്തെ ബാറ്റ്സ്മാനുമാണ്.

2003ലെ ലോകകപ്പിൽ സച്ചിന്‍ ടെൻഡുൽക്കർ ( 673 റൺസ്), 2007ൽ മാത്യു ഹെയ്ഡൻ (659 റണ്‍സ്), ഈ ലോകകപ്പില്‍ ഷാക്കിബ് അൽ ഹസൻ (606 റണ്‍സ്) എന്നിവരാണ് രോഹിത്തിന് മുമ്പ് ഈ നേട്ടം കൈവരിച്ചവർ.

അതേസമയം രോഹിത് ശർമ്മയുടെ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ വിജയത്തിലേക്ക് കുതിക്കുകയാണ്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ 29ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 183 റൺസെടുത്തിട്ടുണ്ട്. രോഹിത് ശര്‍മയുടെ വെടിക്കെട്ട് സെഞ്ചുറിയുടെയും കെ.എൽ രാഹുലിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച തുടക്കമിട്ടത്.

നേരത്തെ, സെഞ്ചുറിയുമായി തകർത്തുകളിച്ച ഏയ്ഞ്ചലോ മാത്യൂസിന്റെ മികവാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മാത്യൂസിന്റെ കരുത്തിൽ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 264 റണ്‍സാണ് ലങ്ക കുറിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയെ കാത്തിരുന്നത് ജസ്പ്രീത് ബുമ്രയുടെ തീപാറുന്ന പന്തുകളായിരുന്നു.