ravan-

ഇമ്മോർട്ടൽ ഓഫ് മെലൂഹ എന്ന തന്റെ ആദ്യപുസ്തകത്തിലൂടെ ഭഗവാൻ ശിവന്റെ ആരും പറയാത്ത കഥ പറഞ്ഞ് ഭാവനയുടെ ലോകങ്ങൾ വായനക്കാർ‌ക്ക് മുന്നിൽ തുറന്നിട്ട എഴുത്തുകാരനാണ് അമിഷ് ത്രിപാഠി. ശിവ ട്രിലോജിയിലെ മറ്റു രണ്ട് പുസ്തകങ്ങളായ ദി സീക്രട്ട് ഓഫ് ദി നാഗാസിലും ഓത്ത് ഓഫ് ദി വായുപുത്രാസിലും അമിഷ് പിന്തുടർന്നതും ഇതേ വായനാുഭവം തന്നെയാണ്.

ഭാരതീയ സംസ്കാരത്തിൽ നിന്നും ഹിന്ദു മിത്തോളജിയിൽ നിന്നുമുള്ള കഥാതന്തുക്കളാണ് അമിഷിന്റെ ഭാവനയിൽ പുതിയ പശ്ചാത്തലങ്ങളിൽ പിറക്കുന്നത്. ടിബറ്റൻ വൈദേശികനായ ശിവൻ മെലൂഹ എന്നഗോത്രവർഗത്തിന്റെയും സകല ചരാചരങ്ങളുടെയും രക്ഷകനായ രുദ്രഭഗവാൻ ആയി മാറുന്ന കഥയാണ് അമിഷ് ദി ഇമ്മോർട്ടൽ ഓഫ് മെലൂഹയിൽ അവതരിപ്പിച്ചത്.

രാമചന്ദ്ര പരമ്പരയിൽ ചെയ്ത ആദ്യനോവലായ സയൺ ഓഫ് ഇക്ഷ്വാകു,​ സീത വാരിയർ ഓഫ് മിഥില എന്നീ നോവലുകൾ രണ്ടുവർഷത്തെ ഇടവേളയിലാണ് പുറത്തിറങ്ങിയത്. രാമായണത്തിലെ നായകനും നായികയുമായ രാമന്റെയും സീതയുടെയും കഥയാണ് രണ്ടു നോവലുകളിലൂടെ അമിഷ് പറയുന്നത്. നായകനും നായികയ്ക്കും പിന്നാലെ പ്രതിനായകന്റെ കഥയുമായാണ് രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം അമിഷ് ത്രിപാഠിയുടെ വരവ്. മൂന്നാം ഭാഗമായ 'രാവൺ: എനിമി ഓഫ് ആര്യാവർത്ത' യിൽ ചരിത്രത്തിലെ മഹാനായ വില്ലന്റെ അറിയപ്പെടാത്ത് കഥയാണ്.

രാമചന്ദ്ര പരമ്പരയിൽ മൾട്ടി ലീനിയർ രീതിയിലാണ് അമിഷ് കഥ പറയാൻ ശ്രമിച്ചിരിക്കുന്നത്. സീതാപഹരണത്തിൽ നിന്നാണ് ആദ്യനോവലിന്റെ തുടക്കം. മറ്റു മൂന്നുഭാഗങ്ങളിലും സീതാപഹരണം വരെയുള്ള ഭാഹം രാമൻ,​ സീത,​ രാവണൻ എന്നീ കഥാപാത്രങ്ങളിലൂടെയാണ് നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. രാവൺ: എനിമി ഓഫ് ആര്യാവർത്ത' രാവണന്റെ ജനനം മുതൽ സീതാപഹരണം വരെയുള്ള കഥപറയുന്നു.

amish

നാം കുഞ്ഞുനാൾ മുതൽ കേട്ടുവളർന്ന ദുഷ്ടനായ സകല ദുർഗുണങ്ങളുടെയും പര്യായമായ പെണ്ണുപിടിയനായ രാക്ഷസരാജാവായ രാവണനെയല്ല ഈ നോവലിൽ കാണാൻ കഴിയുക. ആയോധനകലയിലും സംഗീതത്തിലും വേദങ്ങളിലും പ്രാവീണ്യം തെളിയിച്ച നാവികവീരനായ രാവണനെയാണ് അമിഷ് ത്രിപാഠി പരിചയപ്പെടുത്തുന്നത്. രാവണൻ ഒരേസമയം ആത്മാർത്ഥതയോടെ സ്‌നേഹിക്കാനും ദയാലേശമില്ലാതെ വധിക്കാനും കഴിയുന്നവനാണ് രാവണൻ. ഇങ്ങനെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ കരുത്തനും ക്രൂരനും അതേസമയം പണ്ഡിതനുമായ രാവണനാണ് തന്റേതെന്ന് അമിഷ് അഭിപ്രായപ്പെടുന്നു.

സ്വന്തം വിഷമതകളോട് രാമൻ കുലീനമായാണ് പ്രതികരിച്ചിരുന്നത്. സീത ഈയവസ്ഥകളിൽ നിശ്ചയദാർഢ്യത്തോടെയാണ് പ്രതികരിച്ചിരുന്നത്. എന്നാൽ തന്റെ വിഷമതകളെ ക്രോധം, വിദ്വേഷം തുടങ്ങിയവയിലൂടെയാണ് രാവണൻ നേരിട്ടത്.

'വാല്മീകിരാമായണ'ത്തിലും ടെലിവിഷൻ പരമ്പരകളിലും കാണാതിരുന്ന ഒരു രാവണനെയാണ് തന്റെ നോവലിൽ അമിഷ് വരച്ചുകാട്ടുന്നത് എന്ന് ചുരുക്കം.