പെണ്ണഴക്...
മണ്ണിലെ നദിയായി
കണ്ണിലെ നിനവായി
കാറ്റിലെ മുകിലായി
ആകാശവൃക്ഷമായി നിറഞ്ഞു...
പെണ്ണഴക്...
രജസ്വലയായ് പൂത്തുലഞ്ഞു
ഋതുവായി തിഥിയായി കാരകമായ്
ജീവപ്രകൃതിയെ ഗർഭത്തിലേന്തി
വീര്യം കനിവിൻ പാലായ് ചുരന്നു
പെണ്ണഴക്
ചിന്തയായ് വികാരമായ്
സ്പന്ദനമായി മന്ത്രണമായ്
നവനവമാർദ്രഭാവം തെളിയും
സൗപർണികയായൊഴുകി