ലണ്ടൻ : ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ എം.എസ് ധോണിക്ക് ഇന്ന് 38-ാം പിറന്നാൾ. ലോകകപ്പിൽ സെമി ഉറപ്പിച്ചതും ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ തകർപ്പൻ വിജയവും ധോണിക്കുള്ള പിറന്നാൾ സമ്മാനമായി.
1981 ജൂലൈ ഏഴിന് റാഞ്ചിയിലാണ് ധോണിയുടെ ജനനം. അതേസമയം ലോകകപ്പിനു ശേഷം വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ധോണിയുടെ പിറന്നാൾ ആഘോഷം. 2004 ഡിസംബർ 23ന് ബംഗ്ലാദേശിനെതിരെയാണ് ധോണിയുടെ അരങ്ങേറ്റം. ഏകദിന ലോകകപ്പ്, ട്വന്റി 20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നിവ നേടിയ ഒരേയൊരു ക്യാപ്റ്റനും ധോനിയാണ്. ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കാനും ധോനിക്ക് സാധിച്ചു. 15 വർഷമായി വിക്കറ്റിനുപിന്നിൽ ഇന്ത്യയുടെ വിശ്വസ്തനായ കാവൽക്കാരനാണ് ധോണി.