14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബൻ പ്രിയ ദമ്പതികൾക്ക് ഇസഹാക്ക് ജനിക്കുന്നത്. താര പ്രഭയിലായിരുന്നു കുഞ്ഞിന്റെ മാമോദിസ. കുഞ്ചാക്കോ ബോബന്റെ ഹൃദയസ്പർശിയായ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രിയയ്ക്കും ഇസയ്ക്കുമൊപ്പം മാമോദിസ ദിനത്തിലെടുത്ത ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചന്റെ കുറിപ്പ്.
'നിങ്ങളാരെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ?ഞാൻ കണ്ടിട്ടണ്ട്, കേട്ടിട്ടുണ്ട്,സ്പർശിച്ചിട്ടുണ്ട് !എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന മനുഷ്യരിലൂടെ, എന്നെ സ്നേഹിച്ചവരിലൂടെ, സഹായിച്ചവരിലൂടെ,എന്നെ പിടിച്ചെഴുന്നേൽപ്പിച്ചവരിലൂടെ, കൂടെ നിന്നവരിലൂടെ, എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരിലൂടെ...ഇതാണ് ഭൂമിയിലെ എന്റെ സ്വർഗം...ദൈവത്തിന് നന്ദി...എല്ലാവർക്കും നന്ദി'- കുഞ്ചാക്കോ ബോബൻ കുറിച്ചു.