therappara-movie

യൂട്യൂബ് സീരീസ് കരിക്ക് കാണാത്ത മലയാളികൾ ചുരുക്കമായിരിക്കും. ലോലനെയും ശംബുവിനെയുമൊക്കെ സോഷ്യൽ മീഡിയ അത്രത്തോളം നെഞ്ചേറ്റിക്കഴിഞ്ഞു. ഇപ്പോഴിതാ ആരാധകർക്കായി ഒരു സന്തോഷവാർത്ത പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വെബ് സീരീസ് തേരാപാര സിനിമയാകുന്നു.

തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ കരിക്ക് ടീം മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്. 'തേരാപാര' എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും കരിക്ക് ഷോ റണ്ണർ നിഖിൽ പ്രസാദാണ് നിർവഹിക്കുന്നത്. ഛായാഗ്രഹണം സുനിൽ കാർത്തികേയനും സംഗീതം പി.എസ് ജയഹരിയുമാണ്. 2020ൽ ചിത്രം പുറത്തിറങ്ങുമെന്നാണ് സൂചന.