kaumudy-news-headlines

1. മെഡിക്കല്‍ പ്രവേശന ഫീസില്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയിലേക്ക്. റിട്ട് ഹര്‍ജിയുമായി പ്രൈവറ്റ് മെഡിക്കല്‍ മാനേജ്മന്റുകളാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഫീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം വരുന്നത് വരെ കൗണ്‍സിലിംഗ് ആരംഭിക്കരുത് എന്ന് ആവശ്യം. പുതിയ നടപടി, ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷന്‍ 19 സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് പുനര്‍ നിര്‍ണയിച്ച് ഉത്തരവ് ഇറക്കിയതിന് പിന്നാലെ


2. 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം വരെയാണ് വിവിധ കോളജുകളിലെ പുതുക്കിയ ഫീസ് ഘടന. 2019-20 വര്‍ഷത്തെ ഫീസാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ചത്. ഹൈക്കോടതി റദ്ദാക്കിയ ഫീസ് ഘടനയെ അപേക്ഷിച്ച് അരലക്ഷം രൂപയുടെ വര്‍ധനവ് വരുത്തിയാണ് പുതിയ ഫീസ് ഘടന നിശ്ചയിച്ചത്. നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളിലും 6.16 ലക്ഷം രൂപ വീതമാണ് ഫീസ് ഘടന
3. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തില്‍ എത്തുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന കര്‍ണാടകയില്‍ ബി.ജെ.പി ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കില്ല. എന്നാല്‍ ഉറപ്പായും ബി.ജെ.പി സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തില്‍ വരും. കേരളം, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലും ഭാവിയില്‍ ബി.ജെ.പി അധികാരം പിടിക്കുമെന്നും അമിത് ഷാ
4. ഈ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ എത്താനുള്ള ശക്തി പാര്‍ട്ടിക്കുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അതേസമയം, കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുന്നു. മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് ബംഗ്ലൂരുവിലേക്ക് വിളിപ്പിച്ചു. പ്രശ്ന പരിഹാരത്തിനായി നിര്‍ണായക അല്‍പ്പസമയത്തിനകം ബംഗ്ലൂരുവില്‍ ചേരും. രാജിവച്ച എം.എല്‍.എമാരുമായി സംസാരിച്ചിട്ടുണ്ടെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണുമെന്നും പ്രതികരണം
5. ജെ.ഡി.എസ് നിയമസഭ കക്ഷിയോഗം വിളിച്ചു. വൈകിട്ട് ബംഗളൂരുവില്‍ യോഗം ചേരും. അതേസമയം, മുഖ്യമന്ത്രിയാകാന്‍ ഇല്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഭിന്നിപ്പിപ്പുണ്ടാക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്. ജൂലായ് 12ഓടെ ചിത്രം തെളിയുമെന്നും ഖാര്‍ഗെ. നിലാപട് അറിയിച്ച് ഖാര്‍ഗെ രംഗത്ത് എത്തിയത് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയെ മുഖ്യമന്ത്രിയാക്കിയാല്‍ സഖ്യത്തില്‍ തുടരാമെന്ന് ഒരു വിഭാഗം വിമത എം.എല്‍.എമാര്‍ അറിയിച്ചതിന് പിന്നാലെ. 14 എം.എ.ല്‍എമാരുടെ കൂട്ട രാജിക്ക് പിന്നാലെ ആണ് കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. രാജിവച്ച മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുമായി കെ സി വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തി. സമ്പൂര്‍ണ മന്ത്രിസഭാ പുനഃസംഘടന റെഡ്ഡി ആവശ്യപ്പെട്ടെന്നാണ് സൂചന. ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല
6. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട രാജ്കുമാറിന്റെ കൂട്ട് പ്രതി ശാലിനി. 9 പൊലീസുകാരാണ് മര്‍ദ്ദിച്ചത്. പൊലീസുകാരുടേത് കൊല്ലാന്‍ വേണ്ടി തന്നെ ഉള്ള പീഡനമായിരുന്നു. രണ്ട് വനിത പൊലീസുകാര്‍ തന്നെയും മര്‍ദ്ദിച്ചു. മര്‍ദ്ദിച്ച പൊലീസുകാരെ കണ്ടാല്‍ തിരിച്ചറിയുമെന്നും ശാലിനി. എസ്.പിയ്ക്കും ഡിവൈ.എസ്.പിക്കും വിവരം അറിയാമായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി വയര്‍ലെസിലൂടെ സംസാരിക്കുന്നത് കേട്ടിരുന്നു എന്നും പണത്തിന് വേണ്ടിയാണ് ക്രൂരമായ മര്‍ദ്ദനമുണ്ടായത് എന്നും ശാലിനി
7. ഷുക്കൂര്‍ എന്ന പൊലീസുകാരന്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍. മുന്‍പ് എസ്.ഐ സാബു 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാനിരിക്കെ ആണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തത്. നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നു എങ്കിലും അത് ഒരിക്കലും മരണത്തിലേക്ക് നയിക്കുന്നത് ആയിരുന്നില്ല. പൊലീസുകാര്‍ കൊലപ്പെടുത്താന്‍ വേണ്ടി തന്നെ മര്‍ദ്ദിച്ചതാണ് എന്നും ശാലിനി. മര്‍ദ്ദന വിവരം അറിഞ്ഞിട്ടില്ലെന്ന ഡിവൈ.എസ്.പിയുടെയും എസ്.പിയുടെയും വാദത്തെ പാടെ തള്ളുന്നതാണ് ശാലിനിയുടെ വെളിപ്പെടുത്തല്‍
8. അതേസമയം, ഉരുട്ടി കൊലക്കേസില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരുടെ മൊഴികളില്‍ വൈരുധ്യം. കൊല്ലപ്പെട്ട രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതിന് ശേഷമുള്ള സംഭവങ്ങളെ കുറിച്ചും സമയം സംബന്ധിച്ചുള്ള വിവരങ്ങളിലുമാണ് വൈരുധ്യമുള്ളത്. എസ്.ഐ സാബുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച്. ആരോപണ വിധേയരെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം മാത്രമേ ഇനി അറസ്റ്റ് ഉണ്ടാകൂ. ശക്തമായ മൊഴി ലഭിച്ചാല്‍ ഇന്ന് തന്നെ കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തും.
9. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് ജ്യോതിരാദിത്യ സിന്ധ്യ. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. നീക്കം, ലോക്സഭ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി രാജിവച്ചതിന് പിന്നാലെ. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് നേരത്തെ പി.സി.സി അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു
10. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിരവധി നേതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും താന്‍ ആദ്യം രാജിവയ്ക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്താനാവില്ലെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനം ഒഴിയാത്ത പല നേതാക്കളെയും ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിക്ക് പകരക്കാരനായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളില്‍ ജ്യോതിരാദിത്യ സിന്ധ്യയുമുണ്ട്