sunny-leone-beauty-secret

സൗന്ദര്യം സംരക്ഷക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് സിനിമാ താരങ്ങൾ. ഇക്കാര്യത്തിൽ സണ്ണി ലിയോണും ഒട്ടും പിന്നിലല്ല. തന്റെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാൻ ഭക്ഷണ കാര്യത്തിലൊക്കെ ഏറെ ശ്രദ്ധ നൽകാറുണ്ട് താരം.

താരത്തിന്റെ ഒരു ദിനം ആരംഭിക്കുന്നത് ഒരു ഗ്ലാസ് തേങ്ങ വെള്ളമോ അല്ലെങ്കിൽ നാരങ്ങ വെള്ളമോ കുടിച്ചാണ്. തേങ്ങാവെള്ളം ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണപ്രദമാണ്. തേങ്ങവെള്ളം കുടിക്കുന്നതിന്റെ പ്രധാന ഗുണം ഇത് രക്തചംക്രമണം സാധാരണമാക്കുകയും ചർമ്മത്തെ മിനുസമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

മേനിയഴക് അതേപോലെ നിർത്തുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് ചെറുതല്ല. തന്റെ ഇഷ്ടഭക്ഷണം ദാൽ മക്കാനിയാണെന്ന് താരം പറയുന്നു. അതേ സമയം വാരിവലിച്ച് കഴിക്കുന്ന ശീലമില്ല. പ്രാതലായി ഓട്സാണ് സാധരാണയായി കഴിക്കാറ്. ഓട്സിനൊപ്പം കാപ്പിയും കഴിക്കും. ഉച്ചയ്ക്ക് വെജിറ്റബിൾ സാലഡാണ് കഴിക്കുക.

അത്താഴത്തിനും മിക്കപ്പോഴും സാലഡാണ് തിരഞ്ഞെടുക്കുക. വല്ലപ്പോഴും പിസ കഴിക്കാൻ തോന്നുമ്പോൾ ചെറിയ കഷണം കഴിക്കും. ബട്ടറും ഉപ്പും ചേർക്കാത്ത പോപ്പ് കോണുകളും ഇടയ്ക്ക് കൊറിക്കും. നേരത്തെ എഴുന്നേൽക്കാനും ശ്രമിക്കാറുണ്ടെന്ന് സണ്ണി ലിയോൺ പറയുന്നു. ചിട്ടയായ വ്യായാമവും താരത്തിന്റെ സൗന്ദര്യ രഹസ്യമാണ്. കൃത്യമായ ഡയറ്റ് പിന്തുടരാറുണ്ടെന്നും താരം പറയുന്നു.