കാസർകോഡ്: കാസർകോഡ് നീലേശ്വരത്ത് പേരാലിൽ ചിർമ്മഭഗവതിക്ഷേത്രത്തിൽ വൻ കവർച്ച. വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണം അടക്കം മുപ്പത് പവനോളം മോഷണം പോയി. കാൽകിലോ വെള്ളിയാഭരണങ്ങളും നഷ്ടമായിട്ടുണ്ട്.രാവിലെയാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്.
കലവറയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. കലവറയുടെ പൂട്ട് തകർത്താണ്‌മോഷ്ടാക്കൾ അകത്ത് കയറിയത്. വിലപിടിപ്പുള്ള ആഭരണങ്ങൾക്കൊപ്പം കാലങ്ങൾ പഴക്കമുള്ള താളിയോല ഗ്രന്ഥവും മോഷണംപോയിട്ടുണ്ട്. ക്ഷേത്ര ഭരണ സമിതി പരാതി നൽകിയതനുസരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.