കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയിൽ കാർബോംബ് സ്ഫോടനത്തിൽ എട്ട് സുരക്ഷാ ജീവനക്കാരുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. 140-ലേറെ പേർക്ക് പരിക്കേറ്റു. ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. ഗസ്‌നിയിലെ ഇന്റലിജൻസ് യൂണിറ്റ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
നാഷണൽ ഡയറക്ടറേറ്റ് ഒഫ് സെക്യൂരിറ്റി (എൻ.ഡി.എസ്) അംഗങ്ങളാണ് കൊല്ലപ്പെട്ട സുരക്ഷാ ജീവനക്കാർ. താലിബാന്റെയും അഫ്ഗാൻ സർക്കാരിന്റെയും പ്രതിനിധികൾ പങ്കെടുക്കുന്ന രണ്ടുദിവസത്തെ സമാധാന ചർച്ചായോഗം ഖത്തർ തലസ്ഥാനമായ ദോഹയിൽ ആരംഭിക്കുന്നതിനു തൊട്ടു മുമ്പാണ് സ്ഫോടനം.