news

1. കൊച്ചി തോപ്പും പടിയിലെ ചെരുപ്പു കടയിൽ വൻ തീപ്പിടുത്തം. തോപ്പും പടിയിലെ മാർസൽ എന്ന ചെരുപ്പു കടയ്ക്കാണ് തീപ്പിടിച്ചത്. ഇരു നിലകളിൽ ആയാണ് ചെരുപ്പ് കട പ്റവർത്തിക്കുന്നത്. ഏഴ് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള ശ്റമങ്ങൾ തുടരുകയാണ്. കടയിൽ നല്ല തോതിൽ സ്റ്റോക്ക് ഉണ്ടായിരുന്നു. തീ നിയന്ത്റണ വിധേയമാക്കിയിട്ടുണ്ട്. തൊട്ടടുത്ത കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്റമങ്ങൾ അഗ്നിശമന യൂണിറ്റ് നടത്തുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്ന് പ്റാഥമിക നിഗമനം. ഞായറാഴ്ച ആയതിനാൽ കട തുറന്നിട്ടില്ലായിരുന്നു.
2. പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും കോടികളുടെ വായ്പാ തട്ടിപ്പ്. 3,800 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയത് ആയി് കണ്ടെത്തൽ. ബുഷാൻ പവർ ആൻഡ് സ്റ്റീൽ കമ്പനിയാണ് വായ്പാ തട്ടിപ്പു നടത്തിയത്. ഫോറൻസിക് ഓഡിറ്റിനെ തുടർന്ന് ബാങ്കിംഗ് സംവിധാനത്തിൽ നിന്നും ഫണ്ട് വഴിതിരിച്ചു വിട്ടതായി കണ്ടെത്തുകയും സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
3. ബാങ്കുകളുടെ കൺസോർഷ്യത്തെ തെറ്റിദ്ധരിപ്പിച്ച് കമ്പനി ബാങ്ക് ഫണ്ട് അപഹരിച്ചതായും പി.എൻ.ബി പ്റസ്താവനയിൽ പറഞ്ഞു. ബാങ്ക് രേഖകളിൽ കൃത്റിമം കാട്ടിയാണ് വൻതുക നേടിയെടുത്തത്. ഫോറൻസിക് ഓഡിറ്റ് അന്വേഷണത്തിലെ കണ്ടത്തെലുകളുടെയും കമ്പനിക്കും ഡയറക്ടർമാർക്കും എതിരെ സി.ബി.ഐ സ്വമേധയാ കേസെടുത്ത ശേഷം സമർപ്പിച്ച എഫ്.ഐ.ആറിന്റെയും അടിസ്ഥാനത്തിൽ ഇക്കാര്യം പി.എൻ.ബി റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്തു
4. ഇന്ത്യയിലെ ഏറ്റവും വലിയ കടബാധ്യതയുള്ള കമ്പനികളിൽ ഒന്നാണ് ബുഷാൻ പവർ ആൻഡ് സ്റ്റീൽ. ഇന്ത്യയുടെ പുതിയ പാപ്പർ നിയമപ്റകാരം കടബാധ്യത പരിഹരിക്കുന്നതിനായി റിസർവ് ബാങ്ക് ഇന്ത്യ കോടതിയിലേക്ക് റഫർ ചെയ്ത ആദ്യത്തെ 12 കമ്പനികളിൽ ഒന്നാണിത്. കഴിഞ്ഞ വർഷം പി.എൻ.ബിയിൽ നിന്നും 200 കോടിയുടെ വായ്പാ തട്ടിപ്പ് പുറത്തു വന്നിരുന്നു.


6. കർണാടകയിൽ സർക്കാർ വീഴാതിരിക്കാനുള്ള ശ്റമം കോൺഗ്റസ് ശക്തമാക്കവെ, പ്റതിസന്ധിയിൽ നയം വ്യക്തമാക്കി ബി.ജെ.പി. ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് പോകാൻ അനുവദിക്കില്ല എന്ന് ബി.എസ് യെദ്യൂരപ്പ. 105 എം.എൽ.എമാരുടെ പിന്തുണയിൽ എന്ത് ചെയ്യാൻ കഴിയും എന്ന് ജൂലൈ 12 ന് ശേഷം തീരുമാനിക്കും എന്ന് ബി.എസ് യെദ്യൂരപ്പ. പ്റതികരണം, സഖ്യ സർക്കാരിന്റെ പതനം ഒഴിവാക്കാൻ കോൺഗ്റസ് - ജെ.ഡി.എസ് നേതാക്കൾ തിരക്കിട്ട നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിൽ.
7. അതേസമയം, മറുകണ്ടം ചാടിയ എം.എൽ.എമാരെ തിരിച്ചെത്തിക്കാൻ മന്ത്റിപദം വാഗ്ദാനം ചെയ്ത് കോൺഗ്റസ്. കെ.ജെ ജോർജ്, കൃഷ്ണ ഭൈരേ ഗൗഡ, യു.ടി ഖാദർ, പ്റിയങ്ക് ഖാർഗെ എന്നിവർ രാജി സന്നദ്ധത അറിയിച്ചു. ജെ.ഡി.എസിന്റെ സാര മഹേഷും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജെ.ഡി.എസ് അടിയന്തര നിയമസഭ കക്ഷി യോഗം വിളിച്ചു. പുതിയ നീക്കം, ബി.ജെ.പിയിൽ ചേരുമെന്ന് കോൺഗ്റസ് എം.എൽ.എ പ്റതാപഗൗഡ പാട്ടീൽ അറിയിച്ചതിന് പിന്നാലെ. മുംബയിൽ ഉള്ള എം.എൽ.എമാരിൽ പലരും ബി.ജെ.പിയിൽ ചേരുമെന്നും പാട്ടീൽ അവകാശപ്പെട്ടിരുന്നു.
8. അതേസമയം, കോൺഗ്റസ്- ജെ.ഡി.എസ് സഖ്യ സർക്കാരിന് ഭീഷണിയില്ലെന്ന് സിദ്ധരാമയ്യ. സർക്കാർ നിലനിൽക്കും. പ്റശ്നങ്ങൾക്ക് പിന്നിൽ ബി.ജെ.പിയുടെ ഓപ്പറേഷൻ കമലയെന്നും സിദ്ധരാമയ്യ. പ്റതിസന്ധിക്ക് പരിഹാരം കാണാൻ മുതിർന്ന നേതാക്കൾ തിരക്കിട്ട ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. മന്ത്റിസ്ഥാനം ലഭിച്ചാൽ രാജി പിൻവലിക്കാമെന്ന് മുതിർന്ന കോൺഗ്റസ് നേതാവ് രാമലിംഗ റെഡ്ഢിയും നിലപാട് എടുത്തിട്ടുണ്ട്.
9. രാജിവച്ച എം.എൽ.എമാരുമായി സംസാരിച്ചിട്ടുണ്ടെന്ന് കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്റട്ടറി കെ.സി വേണുഗോപാൽ. പ്റതിസന്ധിക്ക് ഉടൻ പരിഹാരം കാണുമെന്നും പ്റതികരണം. അതേസമയം, വിദേശ പര്യടനത്തിൽ ആയിരുന്ന കർണാടക മുഖ്യമന്ത്റി എച്ച്.ഡി കുമാര സ്വാമി ഡൽഹിയിൽ എത്തി. അദ്ദേഹം അൽപ്പസമയത്തിന് അകം ഡൽഹിയിൽ നിന്ന് ബംഗുളൂരുവിലേക്ക് തിരിക്കും എന്നും വിവരം.
10. മെഡിക്കൽ പ്റവേശന ഫീസിൽ സ്വാശ്റയ മാനേജ്‌മെന്റുകൾ സുപ്റീംകോടതിയിലേക്ക്. റിട്ട് ഹർജിയുമായി പ്റൈവറ്റ് മെഡിക്കൽ മാനേജ്മന്റുകളാണ് സുപ്റീംകോടതിയെ സമീപിക്കുന്നത്. ഫീസിന്റെ കാര്യത്തിൽ അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിലിംഗ് ആരംഭിക്കരുത് എന്ന് ആവശ്യം. പുതിയ നടപടി, ജസ്റ്റിസ് രാജേന്ദ്റബാബു കമ്മിഷൻ 19 സ്വാശ്റയ മെഡിക്കൽ പ്റവേശന ഫീസ് പുനർ നിർണയിച്ച് ഉത്തരവ് ഇറക്കിയതിന് പിന്നാലെ
11. 5.85 ലക്ഷം മുതൽ 7.19 ലക്ഷം വരെയാണ് വിവിധ കോളജുകളിലെ പുതുക്കിയ ഫീസ് ഘടന. 2019-20 വർഷത്തെ ഫീസാണ് ജസ്റ്റിസ് രാജേന്ദ്റബാബു അധ്യക്ഷനായ ഫീസ് നിർണയ സമിതി നിശ്ചയിച്ചത്. ഹൈക്കോടതി റദ്ദാക്കിയ ഫീസ് ഘടനയെ അപേക്ഷിച്ച് അരലക്ഷം രൂപയുടെ വർധനവ് വരുത്തിയാണ് പുതിയ ഫീസ് ഘടന നിശ്ചയിച്ചത്. നാല് ക്റിസ്ത്യൻ മെഡിക്കൽ കോളജുകളിലും 6.16 ലക്ഷം രൂപ വീതമാണ് ഫീസ് ഘടന
12. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട രാജ്കുമാറിന്റെ കൂട്ട് പ്റതി ശാലിനി. 9 പൊലീസുകാരാണ് മർദ്ദിച്ചത്. പൊലീസുകാരുടേത് കൊല്ലാൻ വേണ്ടി തന്നെ ഉള്ള പീഡനമായിരുന്നു. രണ്ട് വനിത പൊലീസുകാർ തന്നെയും മർദ്ദിച്ചു. മർദ്ദിച്ച പൊലീസുകാരെ കണ്ടാൽ തിരിച്ചറിയുമെന്നും ശാലിനി. എസ്.പിയ്ക്കും ഡിവൈ.എസ്.പിക്കും വിവരം അറിയാമായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി വയർലെസിലൂടെ സംസാരിക്കുന്നത് കേട്ടിരുന്നു എന്നും പണത്തിന് വേണ്ടിയാണ് ക്റൂരമായ മർദ്ദനമുണ്ടായത് എന്നും ശാലിനി