ലണ്ടൻ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകർ. 38-ാം പിറന്നാൾ ഭാര്യ സാക്ഷിക്കും മകൾ സിവയ്ക്കും സഹതാരങ്ങൾക്കും ഒപ്പമായിരുന്നു ആഘോഷിച്ചത്. പ്രയപ്പെട്ട താരത്തിന് ആരാധകർ ട്വിറ്ററിൽ ആശംസകൾനേർന്നു. ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകർത്ത് ലോകകപ്പിന്റെ സെമിയിലേക്ക് പ്രവേശിച്ചതിനു ശേഷമായിരുന്നു പിറന്നാൾ ആഘോഷം.
ലോകകപ്പ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയതോടൊപ്പം ക്രിക്കറ്റ് ആരാധകർക്കും ക്രിക്കറ്റ് ടീമിനും ആഘോഷിക്കാൻ മറ്റൊരു കാരണം കൂടിയാവുകയാണ് ധോണിയുടെ പിറന്നാൾ. ഭാര്യ സാക്ഷി, മകൾ സിവ, അടുത്ത സുഹൃത്തുക്കളായ കേദർ ജാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു. ധോണിയ്ക്ക് ആശംസകൾ നേർന്ന് സിവയുടെ പാട്ടും പരിപാടിയിലുണ്ടായിരുന്നു.
മകൾക്കൊപ്പമുള്ള ഡാൻസും പോസ്റ്റ് ചെയ്തിട്ടുണ്ട്. പതിവുപോലെ കേക്ക് മുറിച്ച് മുഖത്ത് വാരിത്തേച്ചായിരുന്നു ആഘോഷം. കേക്ക് പറ്റിയ മുഖത്തോട് കൂടി ധോണി സിവയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം സാക്ഷി ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവച്ചു. ഒപ്പം കേദർ ജാദവും ഹാർദിക് പാണ്ഡ്യയും ചിത്രങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.