കേരളത്തിൽ 80 ശതമാനം കിണറുകളും മലിനമാണെന്ന വാർത്ത കേരളകൗമുദിയിൽ കണ്ടു. തിരുവനന്തപുരം ജില്ലയിലെ വാട്ടർ അതോറിട്ടറിയുടെ പൈപ്പുകൾ വഴി ആളുകൾക്ക് ശുദ്ധജലമെന്ന പേരിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം വാട്ടർ അതോറിട്ടിയും സി.സി.ഡി.യു.വും പരിശോധിച്ചതായും റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുള്ളതായും അറിയുന്നു. എന്നാൽ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
ഞാൻ താമസിക്കുന്നത് കോട്ടുകാൽ ഗ്രാമപഞ്ചായത്തിലാണ്. രണ്ട് കുടിവെള്ള പദ്ധതികൾ ഒഴികെ ബാക്കിയുള്ളതിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. മഴക്കാലത്ത് തോട്ടിലെ വെള്ളം ചെളിയോടെ അതേപടി കിട്ടും. ആരാണ് വാട്ടർ അതോറിട്ടറിയുടെ വെള്ളം പരിശോധിക്കേണ്ടത്? ഗുണനിലവാരം പരിശോധിക്കാൻ ഉദ്യോഗസ്ഥരുണ്ടോ? ശുദ്ധജലം ഉറപ്പുനൽകാൻ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് സർക്കാർ സംവിധാനങ്ങൾ ഉത്തരം പറയേണ്ടതില്ലേ?
വാട്ടർ അതോറിട്ടിയും സി.സി.ഡി.യു വും നടത്തിയ പരിശോധനയിലെ സിറ്റിയിലെ കുടിവെള്ളത്തിന്റെ ഗുണനിലവാര റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ കേരളകൗമുദി ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പങ്കജാക്ഷൻ. എൽ
ഡയറക്ടർ, ശാന്തിഗ്രാം,
വിഴിഞ്ഞം ഫോൺ : 9072302707