murder-

കർനാൽ: മുഖംമൂടി ധരിച്ചെത്തിയ മൂവർ സംഘം ഡോക്ടറെ വെടിവച്ച് കൊന്നു. ഹരിയാനയിലെ കർനാൽ സ്വദേശി രാജീവ് ഗുപ്ത(56)യാണ് കൊല്ലപ്പെട്ടത്. കർനാൽ അമൃതധാര ആശുപത്രിയുടെ ഉടമയാണ് കൊല്ലപ്പെട്ട രാജീവ് ഗുപ്ത. ഡ്രൈവറോടൊപ്പം സഞ്ചരിക്കുകയായിരുന്ന രാജീവ് ഗുപ്തയുടെ കാർ ബൈക്കിലെത്തിയ അക്രമികൾ തടഞ്ഞുനിറുത്തി വെടിയുതിർക്കുകയായിരുന്നു. മുഖംമൂടി ധരിച്ച ആക്രമികൾ മൂന്നു തവണ നിറയൊഴിച്ചു. ഇതിൽ രണ്ടെണ്ണവും ഡോക്ടറുടെ ശരീരത്തിൽ തുളഞ്ഞുകയറി. സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്തുകയാണ് ആദ്യം വേണ്ടതെന്നും അതിനുള്ള അന്വേഷണം ഊർജിതമാക്കിയതായും ഡി.ജി.പി വ്യക്തമാക്കി.