1. കർണാടകയിൽ സർക്കാർ വീഴാതിരിക്കാനുള്ള ശ്റമം കോൺഗ്റസ് ശക്തമാക്കവെ, പ്റതിസന്ധിയിൽ നയം വ്യക്തമാക്കി ബി.ജെ.പി. ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് പോകാൻ അനുവദിക്കില്ല എന്ന് ബി.എസ് യെദ്യൂരപ്പ. 105 എം.എൽ.എമാരുടെ പിന്തുണയിൽ എന്ത് ചെയ്യാൻ കഴിയും എന്ന് ജൂലൈ 12 ന് ശേഷം തീരുമാനിക്കും എന്ന് ബി.എസ് യെദ്യൂരപ്പ. പ്റതികരണം, സഖ്യ സർക്കാരിന്റെ പതനം ഒഴിവാക്കാൻ കോൺഗ്റസ് - ജെ.ഡി.എസ് നേതാക്കൾ തിരക്കിട്ട നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിൽ.
2. അതേസമയം, മറുകണ്ടം ചാടിയ എം.എൽ.എമാരെ തിരിച്ചെത്തിക്കാൻ മന്ത്റിപദം വാഗ്ദാനം ചെയ്ത് കോൺഗ്റസ്. കെ.ജെ ജോർജ്, കൃഷ്ണ ഭൈരേ ഗൗഡ, യു.ടി ഖാദർ, പ്റിയങ്ക് ഖാർഗെ എന്നിവർ രാജി സന്നദ്ധത അറിയിച്ചു. ജെ.ഡി.എസിന്റെ സാര മഹേഷും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജെ.ഡി.എസ് അടിയന്തര നിയമസഭ കക്ഷി യോഗം വിളിച്ചു. പുതിയ നീക്കം, ബി.ജെ.പിയിൽ ചേരുമെന്ന് കോൺഗ്റസ് എം.എൽ.എ പ്റതാപഗൗഡ പാട്ടീൽ അറിയിച്ചതിന് പിന്നാലെ. മുംബയിൽ ഉള്ള എം.എൽ.എമാരിൽ പലരും ബി.ജെ.പിയിൽ ചേരുമെന്നും പാട്ടീൽ അവകാശപ്പെട്ടിരുന്നു.
3. അതേസമയം, കോൺഗ്റസ്- ജെ.ഡി.എസ് സഖ്യ സർക്കാരിന് ഭീഷണിയില്ലെന്ന് സിദ്ധരാമയ്യ. സർക്കാർ നിലനിൽക്കും. പ്റശ്നങ്ങൾക്ക് പിന്നിൽ ബി.ജെ.പിയുടെ ഓപ്പറേഷൻ കമലയെന്നും സിദ്ധരാമയ്യ. പ്റതിസന്ധിക്ക് പരിഹാരം കാണാൻ മുതിർന്ന നേതാക്കൾ തിരക്കിട്ട ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. മന്ത്റിസ്ഥാനം ലഭിച്ചാൽ രാജി പിൻവലിക്കാമെന്ന് മുതിർന്ന കോൺഗ്റസ് നേതാവ് രാമലിംഗ റെഡ്ഢിയും നിലപാട് എടുത്തിട്ടുണ്ട്.
4. രാജിവച്ച എം.എൽ.എമാരുമായി സംസാരിച്ചിട്ടുണ്ടെന്ന് കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്റട്ടറി കെ.സി വേണുഗോപാൽ. പ്റതിസന്ധിക്ക് ഉടൻ പരിഹാരം കാണുമെന്നും പ്റതികരണം. അതേസമയം, വിദേശ പര്യടനത്തിൽ ആയിരുന്ന കർണാടക മുഖ്യമന്ത്റി എച്ച്.ഡി കുമാര സ്വാമി ഡൽഹിയിൽ എത്തി. അദ്ദേഹം അൽപ്പസമയത്തിന് അകം ഡൽഹിയിൽ നിന്ന് ബംഗുളൂരുവിലേക്ക് തിരിക്കും എന്നും വിവരം.
5. മുംബയ് പി.സി.സി അധ്യക്ഷൻ മിലിന്ദ് ദിയോർ രാജി വച്ചു. രാഹുൽ ഗാന്ധിക്ക് ഐക്യ ദാർഢ്യം പ്റഖ്യാപിച്ചാണ് രാജി. രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജിക്കാര്യം തീരുമാനിച്ചത് എന്ന് മിലിന്ദ് വ്യക്തമാക്കി. ജ്യോതിരാദിത്യ സിന്ധ്യയും എ.ഐ.സി.സി ജനറൽ സെക്റട്ടറി സ്ഥാനം രാജിവച്ചു . പടിഞ്ഞാറൻ ഉത്തർപ്റദേശിന്റെ ചുമതലയുള്ള ജനറൽ സെക്റട്ടറിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.
6. നീക്കം, ലോക്സഭ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്റസ് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി രാജിവച്ചതിന് പിന്നാലെ. എന്നാൽ ദേശീയ തലത്തിൽ പാർട്ടിയുടെ ചുമതലകൾ ലക്ഷ്യമിട്ടാണ് രാജികൾ എന്നും സൂചനകളുണ്ട്. മധ്യപ്റദേശ് മുഖ്യമന്ത്റി കമൽനാഥ് നേരത്തെ പി.സി.സി അധ്യക്ഷ സ്ഥാനം രാജി വച്ചിരുന്നു തിരഞ്ഞെടുപ്പ് തോൽവിയിൽ നിരവധി നേതാക്കൾക്ക് ഉത്തരവാദിത്വം ഉണ്ടെന്നും താൻ ആദ്യം രാജിവയ്ക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ ആവില്ലെന്നും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
7. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനം ഒഴിയാത്ത പല നേതാക്കളെയും ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ പ്റതികരണം.രാഹുൽ ഗാന്ധിക്ക് പകരക്കാരനായി കോൺഗ്റസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളിൽ ജ്യോതിരാദിത്യ സിന്ധ്യയുമുണ്ട്. രാഹുൽ ഗാന്ധിയുടെ രാജിക്ക് പിന്നാലെ നിരവധി നേതാക്കളാണ് കോൺഗ്റസിൽ രാജി വച്ചത്.
8. പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും കോടികളുടെ വായ്പാ തട്ടിപ്പ്. 3,800 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയത് ആയി് കണ്ടെത്തൽ. ബുഷാൻ പവർ ആൻഡ് സ്റ്റീൽ കമ്പനിയാണ് വായ്പാ തട്ടിപ്പു നടത്തിയത്. ഫോറൻസിക് ഓഡിറ്റിനെ തുടർന്ന് ബാങ്കിംഗ് സംവിധാനത്തിൽ നിന്നും ഫണ്ട് വഴിതിരിച്ചു വിട്ടതായി കണ്ടെത്തുകയും സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
9. ബാങ്കുകളുടെ കൺസോർഷ്യത്തെ തെറ്റിദ്ധരിപ്പിച്ച് കമ്പനി ബാങ്ക് ഫണ്ട് അപഹരിച്ചതായും പി.എൻ.ബി പ്റസ്താവനയിൽ പറഞ്ഞു. ബാങ്ക് രേഖകളിൽ കൃത്റിമം കാട്ടിയാണ് വൻതുക നേടിയെടുത്തത്. ഫോറൻസിക് ഓഡിറ്റ് അന്വേഷണത്തിലെ കണ്ടത്തെലുകളുടെയും കമ്പനിക്കും ഡയറക്ടർമാർക്കും എതിരെ സി.ബി.ഐ സ്വമേധയാ കേസെടുത്ത ശേഷം സമർപ്പിച്ച എഫ്.ഐ.ആറിന്റെയും അടിസ്ഥാനത്തിൽ ഇക്കാര്യം പി.എൻ.ബി റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്തു
10. ഇന്ത്യയിലെ ഏറ്റവും വലിയ കടബാധ്യതയുള്ള കമ്പനികളിൽ ഒന്നാണ് ബുഷാൻ പവർ ആൻഡ് സ്റ്റീൽ. ഇന്ത്യയുടെ പുതിയ പാപ്പർ നിയമപ്റകാരം കടബാധ്യത പരിഹരിക്കുന്നതിനായി റിസർവ് ബാങ്ക് ഇന്ത്യ കോടതിയിലേക്ക് റഫർ ചെയ്ത ആദ്യത്തെ 12 കമ്പനികളിൽ ഒന്നാണിത്. കഴിഞ്ഞ വർഷം പി.എൻ.ബിയിൽ നിന്നും 200 കോടിയുടെ വായ്പാ തട്ടിപ്പ് പുറത്തു വന്നിരുന്നു.
11. അപ്പർ കുട്ടനാട് മേഖലയിലെ അനധികൃത നിലം നികത്തിലിന് എതിരെ പ്റത്യക്ഷ സമരത്തിന് ഒരുങ്ങി ബി.ജെ.പി. നിലം നികത്തൽ നടക്കുന്നത് സി.പി.എം നേതാക്കളുടെ മൗന സമ്മതത്തോടുകൂടി എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്റീധരൻ പിള്ള. പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറാവാത്ത സാഹചര്യത്തിൽ ആണ് ബി.ജെ.പി പ്റത്യക്ഷ സമരത്തിന് ഒരുങ്ങുന്നത്
12. എം.സി റോഡിനോട് ചേർന്നുള്ള മഴുക്കീർ പാടശേഖരം അപ്പർ കുട്ടനാടിന്റെ ഭാഗമാണ്. ഇവിടെ വ്യാപകമായ രീതിയിലാണ് നിലംനികത്തൽ. പ്റളയം തകർത്ത ഈപ്റദേശത്ത് അവശേഷിക്കുന്ന പാടങ്ങളും നികത്തുന്നതിന് എതിരെ നാട്ടുകാരുടെ പ്റതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിൽ ആണ് ബി.ജെ.പി പ്റത്യക്ഷ സമരത്തിന് ഒരുങ്ങുന്നത്. നേരത്തെ വയൽ നികത്തുന്നത് തടഞ്ഞ് തിരുവൻവണ്ടൂർ വില്ലേജ് ഓഫീസർ സ്റ്റോപ് മെമ്മോ നൽകിയിരുന്നു എന്നാൽ ഇതിനു ശേഷവും പാടം നികത്തൽ തുടരുക ആണ്