കണ്ണൂർ: സംസ്‌ഥാന കൈത്തറി വികസന സംഘത്തിന്റെ (ഹാന്റക്‌സ്) കണ്ണൂർ തെക്കി ബസാറിലെ നവീകരിച്ച ഷോറൂം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്‌തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മേയർ ഇ.പി. ലത, വാർഡ് കൗൺസിലർ ബീന, ഹാന്റക്‌സ് പ്രസിഡന്റ് പെരിങ്ങമല വിജയൻ, വൈസ് പ്രസിഡന്റ് വണ്ടന്നൂർ സദാശിവൻ, മാനേജിംഗ് ഡയറക്‌ടർ കെ.എസ്. അനിൽകുമാർ, ഹാന്റക്‌സ് ഭരണ സമിതിയംഗങ്ങളായ വട്ടവിള വിജയകുമാർ, ടി.വി. ബാലകൃഷ്‌ണൻ, ചന്ദ്രശേഖരൻ, സി. ബാലൻ, കൈത്തറി ക്ഷേമവകുപ്പ് ബോർഡ് ചെയർമാൻ അരക്കൻ ബാലൻ തുടങ്ങിയവർ സംബന്ധിച്ചു.
ഹാന്റക്‌സിന്റെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിന്റെ ഭാഗമായാണ് ഷോറൂം നവീകരിച്ചത്. ആദ്യ വില്‌പന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. കൃഷ്‌ണ ജുവലറി പാർട്‌ണർ സുധ രവീന്ദ്രനാഥ് ഏറ്റുവാങ്ങി. കേരളത്തിലെ പ്രധാന കൈത്തറി ഉത്‌പന്നങ്ങളായ ബാലരാമപുരം സാരി, ദോത്തി, ടവൽ, കണ്ണൂർ ഹോം ഫർണീഷിംഗുകൾ, കുത്താംപുള്ളി സാരി തുടങ്ങിയവ അണിനിരത്തിയിട്ടുണ്ട്.