shabana-

ഇൻഡോർ: സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി മുദ്ര കുത്തുകയാണെന്ന്​ ബോളിവുഡ്​ നടി ഷബാന ആസ്​മി. ഇൻഡോറിൽ ആനന്ദ്​ മോഹൻ മാത്തുർ ചാരിറ്റബ്​ൾ ട്രസ്​റ്റ്​ ഏർപ്പെടുത്തിയ കുന്തി മാത്തുർ പുരസ്​കാരം ഏറ്റുവാങ്ങുകയായിരുന്നു അവർ. ''നമ്മുടെ തെറ്റുകളേയും കുറ്റങ്ങളേയും ചൂണ്ടിക്കാണിക്കേണ്ടത്​ നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക്​ ആവശ്യമാണ്​. അങ്ങനെ ചെയ്​തില്ലെങ്കിൽ എങ്ങനെ നമ്മുടെ സ്ഥിതി മെച്ചപ്പെടും.

എന്നാൽ സർക്കാരിനെ വിമർശിച്ചാൽ നാം രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെടുന്ന സാഹചര്യമാണിപ്പോൾ. ഭയപ്പെടാൻ പാടില്ല, ആർക്കും അവരുടെ സർട്ടിഫിക്കറ്റ്​ ആവശ്യമില്ല."-രാഷ്​ട്രീയ പാർട്ടികളുടെയൊന്നും പേരെടുത്തു പറയാതെയായിരുന്നു ഷബാന ആസ്​മിയുടെ പരാമർശം. ഈ സാഹചര്യത്തോട്​ നാം പോരാടണം. അതിനു മുന്നിൽ മുട്ട്​ വളയ്ക്കരുത്​. മനോഹരമായ രാജ്യമാണ്​ ഇന്ത്യയെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഏത്​ ശ്രമവും രാജ്യത്തിന്​ ഗുണകരമല്ലെന്നും അവർ പറഞ്ഞു.