apakadam

ചാത്തന്നൂർ:ഡ്രൈവ് ചെയ്തിരുന്ന ഗൃഹനാഥന് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഡിവൈഡറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് നാലംഗ കുടുംബത്തിന് പരിക്കേറ്റു.കൊല്ലം വള്ളികീഴ് കുന്നംകുളത്ത് കിഴക്കതിൽ ഉണ്ണികൃഷ്ണൻപിള്ള (54), ഭാര്യ ജയകുമാരി (49), മകൻ ഹരി (28), മരുമകൾ സ്നേഹസുരേഷ് (26) എന്നിവർക്കാണ് പരി

ക്കേറ്റത്.

ചാത്തന്നൂർ ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് നാലു മണിക്കാണ് സംഭവം.

തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്ക് വരുകയായിരുന്ന സിഫ്റ്റ്‌ ഡിസയർ കാർ ഡിവൈഡറിൽ ഇടിച്ചു കയറി ഇലക്ട്രിക് പോസ്റ്റിൽ ചെന്നിടിക്കുകയായിരുന്നു. വണ്ടി ഓടിച്ചിരുന്ന ഉണ്ണികൃഷ്ണപിള്ളയ്ക്കു നെഞ്ചുവേദന അനുഭവപെട്ട് വണ്ടി നിയന്ത്രണം വിട്ടതാണ്‌ അപകട കാരണം. ജയകുമാരിയ്ക്ക് തലയ്ക്കു പരിക്കേറ്റു. മറ്റുള്ളവർക്ക് നിസാര പരിക്കാണുള്ളത്.തിരുവനന്തപുരത്ത് ഒരു വിവാഹത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇവർ. പൊലീസും നാട്ടുകാരും ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചു സമയം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.ചാത്തന്നൂർ പൊലീസിന്റെയും പരവൂരിൽ നിന്നെത്തിയ ഫയഫോഴ്സിന്റെയും നേത്രത്വത്തിൽ വാഹനം നീക്കം ചെയ്തു. പൊലീസ് കേസെടുത്തു.