sunil-chhetri

രാജ്യാന്തര ഗോൾനേട്ടത്തിൽ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയെ മറികടന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. ഇന്റർകോണ്ടിനന്റൽ കപ്പിൽ തജിക്കിസ്ഥാനെതിരെ ഗോൾ നേടിയതോടെയാണ് ഛേത്രി 69 രാജ്യാന്തര ഗോളുമായി ഛേത്രി മെസിയെ പിന്നിലാക്കിയത്. തുടർന്ന് ഒരുഗോൾ കൂടി നേടി ഗോൾ നേട്ടം ഛേത്രി 70 ആയി ഉയർത്തി.

ലാലിയന്‍ സുല ചാങ്‌തേയെ അസോറോവ് ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു ഛേത്രിയുടെ ആദ്യഗോൾ. നാലാം മിനിറ്റിലായിരുന്നു ഈ ഗോൾ. 41-ാം മിനിറ്റിൽ താജിക്കിസ്താൻ പ്രതിരോധത്തിന്റെ പിഴവിൽ നിന്നായിരുന്നു ഛേത്രിയുടെ രണ്ടാം ഗോൾ.

നിലവിൽ സജീവമായ താരങ്ങളിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഛേത്രി. റൊണാൾഡോയ്ക്ക് 88 ഗോളുകളും മെസിക്ക് 68 ഗോളുകളുമാണ് പട്ടികയിൽ ഉള്ളത്.