ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്ര് അവതരണത്തിന് സാക്ഷിയായ ജൂലായ് ഒന്നാംവാരത്തിൽ ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് കൊഴിഞ്ഞുപോയത് 475 കോടി രൂപയുടെ വിദേശ നിക്ഷേപം. തുടർച്ചയായ അഞ്ചുമാസങ്ങളിൽ നേട്ടം കുറിച്ച ശേഷമാണ് വിദേശ നിക്ഷേപം കൊഴിയുന്നത്. ബഡ്‌ജറ്ര് പ്രഖ്യാപനം സംബന്ധിച്ച് നിലനിന്ന ആശങ്കകളാണ് വിദേശ നിക്ഷേപകരെ ഇന്ത്യയിൽ നിന്ന് അകറ്റിയത്.

ജൂണിൽ 10,384 കോടി രൂപ, മേയിൽ 9,031 കോടി രൂപ, ഏപ്രിലിൽ 16,093 കോടി രൂപ, മാർച്ചിൽ 45,981 കോടി രൂപ, ഫെബ്രുവരിയിൽ 11,182 കോടി രൂപ എന്നിങ്ങനെ വിദേശ നിക്ഷേപം ഇന്ത്യയിൽ എത്തിയിരുന്നു. കഴിഞ്ഞവാരം കടപ്പത്ര വിപണിയിൽ 3,234 കോടി രൂപ വിദേശ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപിച്ചിരുന്നു. എന്നാൽ, ഓഹരി വിപണിയിൽ നിന്ന് അവർ 3,710 കോടി രൂപ പിൻവലിച്ചതോടെയാണ് 475 കോടി രൂപയുടെ ഇടിവുണ്ടായത്.