karnataka

മുംബയ് : കർണാടകത്തിലെ കോൺഗ്രസ് ജെ.ഡി.എസ് സഖ്യസർക്കാരിന്റെ പ്രതിസന്ധി തുടരവേ നിലപാട് വ്യക്തമാക്കി വിമത എം.എൽ.എമാർ. രാജി പിൻവലിക്കില്ലെന്നും ഇക്കാര്യത്തിൽ തങ്ങൾ ഒറ്റക്കെട്ടാണെന്നും രാജിവെച്ച 13 എം.എൽ.എമാരിൽ ഒരാളായ എസ്.ടി സോമശേഖർ പറഞ്ഞു.

രാജിവെച്ച എം.എൽ.എമാരെ താമസിപ്പിച്ചിരിക്കുന്ന മുംബയിലെ ഹോട്ടലിന് പുറത്ത് മാദ്ധ്യമങ്ങളോട് സംസാരികയായിരുന്നു സോമശേഖർ. " പതിമൂന്ന് എം.എൽ.എമാരും സ്പീക്കർക്ക് രാജി സമർപ്പിക്കുകയും ഗവർണറെ ഇക്കാര്യം അറിയിച്ചതുമാണ്. ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്. തിരിച്ചു ബെംഗളൂരുവിലേക്ക് പോകുന്നതിനെ കുറിച്ചോ രാജി പിൻവലിക്കുന്നതിനെ കുറിച്ചോ ഒരു ചോദ്യം ഉദിക്കുന്നതേയില്ല''- എസ്.ടി സോമശേഖർ വ്യക്തമാക്കി.

എം.എൽ.എമാരുടെ രാജി പിൻവലിപ്പിക്കാനായി കോണ്‍ഗ്രസ് ഇവർക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എം.എൽ.എമാരുമായുള്ള കോൺഗ്രസിന്റെ വിലപേശൽ പുരോഗമിക്കുന്നതിനിടെയാണ് രാജിയിൽ നിന്ന് പിന്നോട്ടില്ലെന്ന് എം.എൽ.എമാർ പ്രഖ്യാപിച്ചിരിക്കുന്നത്.