ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. പിന്നാലെ സ്വന്തം ലൈംഗികാവയവങ്ങളും ഛേദിച്ച ഇയാൾ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗറിലാണ് സംഭവം.
സിദ്ധാർഥനഗറിലെ പൊഖാർ ഗ്രാമത്തിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ അൻവറുൽ ഹസനും (24) ഇരുപതുകാരിയായ ഭാര്യയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഒരുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
ഗുജറാത്തിലെ സൂററ്റിൽ ജോലിചെയ്യുന്ന ഹസൻ രണ്ടുദിവസം മുൻപാണ് വീട്ടിലെത്തിയത്. ശനിയാഴ്ച പുലർച്ചെ അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.
ലൈംഗികബന്ധത്തിന് വിസമതിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ഹസൻ പൊലീസിനോട് പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ മകളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട യുവതിയുടെ കുടുംബം ആരോപിച്ചു. പിതാവിന്റെ പരാതിയിൽ ഹസനെതിരെ കേസെടുത്തിട്ടുണ്ട്.