മംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപണത്തിന് മുന്നോടിയായി പ്രത്യേക പൂജ നടത്തി ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ.
ഇതിന്റെ ചിത്രങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്തു വിട്ടു. ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെത്തിയാണ് ഞായറാഴ്ച ചെയർമാൻ പൂജ നടത്തിയത്. ഇത് സംബന്ധിച്ച് മഠം അധികൃതരും വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ചെയർമാനും കുടുംബവും മഠാധിപതി വിദ്യാധീശ തീർത്ഥയെ സന്ദർശിച്ച് അനുഗ്രഹം തേടിയെന്ന് അധികൃതർ വ്യക്തമാക്കി. 15നാണ് ചന്ദ്രയാൻ 2 വിക്ഷേപിക്കുന്നത്.