പാരീസ് : ഫൈനലിൽ ഹോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി അമേരിക്ക ഫിഫ വനിതാ ലോകകപ്പിൽ വീണ്ടും ചാമ്പ്യന്മാരായി.മേഗൻ റാപീന്യോയും റോസ് ലാവല്ലേയുമാണ് ഗോളുകൾ നേടിയത്. ഇത് നാലാം തവണയാണ് അമേരിക്ക വനിതാ ലോകകപ്പ് ചാമ്പ്യന്മാരാകുന്നത്.